നാടകമത്സരം 23 മുതല്‍

0
456

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2017 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം ജൂലൈ 23 മുതല്‍ ആഗസ്റ്റ് 1 വരെ അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററില്‍ അരങ്ങേറും.

23 ന് അങ്കമാലി അക്ഷയയുടെ ആഴം, 24ന് കായംകുളം കെ.പി.എ.സിയുടെ ഈഡിപ്പസ്, 25ന് തിരുവനന്തപുരം സംഘകേളിയുടെ ഒരുനാഴിമണ്ണ്, 26ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണ, 27ന് കണ്ണൂര്‍ സംഘചേതനയുടെ കോലം, 28ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ നിര്‍ഭയ, 29ന് തിരുവനന്തപുരം അക്ഷരകലയുടെ രാമാനുജന്‍ തുഞ്ചത്ത് എഴുത്തച്ഛന്‍, 30 ന് ഓച്ചിറ സരിഗയുടെ രാമേട്ടന്‍, 31 ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി, ആഗസ്റ്റ് 1 ന് കൊച്ചിന്‍ സംഘവേദിയുടെ വാക്ക് പൂക്കും കാലം എന്നീ നാടകങ്ങളാണ് മത്സരത്തില്‍ അവതരിപ്പിക്കുക. എല്ലാ ദിവസങ്ങളിലും വൈകീട്ട്‌ 6.30 ന് നാടകം ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here