HomeNEWSആനി ഫ്രാൻസിസ് മികച്ച നാടകം ചാക്കോ ഡി. അന്തിക്കാടിനു എൽഎൻവി രചനാ പുരസ്‌കാരം

ആനി ഫ്രാൻസിസ് മികച്ച നാടകം ചാക്കോ ഡി. അന്തിക്കാടിനു എൽഎൻവി രചനാ പുരസ്‌കാരം

Published on

spot_img

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി. പാണി മാസ്റ്റർ അനുസ്മരണ എൽഎൻവി അന്തർദേശീയ ബാലനാടകരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പ്രൊഫ. പി. ഗംഗാധരൻ മാഷ് ചെയർമാനും, ശ്രീമതി. നജുമൽ ഷാഹി, ശ്രീ. കെ. യു ഹരിദാസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവസാന റൗണ്ടിൽ എത്തിയ പതിനഞ്ചു നാടകങ്ങളിൽ നിന്ന് മികച്ച രചനകൾ തെരഞ്ഞെടുത്തത്.

മികച്ച രചനക്കുള്ള ഒന്നാം സ്ഥാനം ശ്രീ. ചാക്കോ ഡി അന്തിക്കാട് രചിച്ച നാടകം “ആനിഫ്രാൻസിസ്” കരസ്ഥമാക്കി. 5001 രൂപ ക്യാഷ് അവാർഡും ഫലകവും അടങ്ങുന്നതാണ് പാണി മാസ്റ്റർ സ്മാരക പുരസ്‌കാരം.
Chaakko D. Andhikkadu

മികച്ച രചനക്കുള്ള രണ്ടാം സ്ഥാനം ശ്രീ.രഞ്ജിത്ത് പേരാമ്പ്രയുടെ നാടകമായ “പൂക്കളുടെയും, പുഴുക്കളുടെയും കിളികളുടെയും കോടതി” അർഹമായി. 2001 രൂപ ക്യാഷ് അവാർഡും ഫലകവുമാണ് പുരസ്‌കാരം.
Ranjith perambra

മികച്ച രചനക്കുള്ള മൂന്നാം സ്ഥാനം ശ്രീ. ജയൻ മേലത്ത് രചിച്ച വെയ് രാജാ വെയ്. 1001 രൂപ ക്യാഷ് അവാർഡും ഫലകവും മൂന്നാം സ്ഥാനത്തിന് ലഭിക്കും.
Jayan mellathu

ഈ മൂന്ന് നാടകങ്ങൾക്കൊപ്പം ലോക നാടക വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ നാടക സമാഹാരത്തിലേക്ക് ശ്രീ. റഫീഖ് മംഗലശ്ശേരി രചിച്ച “കളി” ശ്രീ. അമൽ രചിച്ച “കുഞ്ഞുണ്ണീം ദൈവദൂതനും” ശ്രീ. സുധൻ നന്മണ്ട രചിച്ച “ആടു പുരാണം” എന്നീ മൂന്ന് നാടകങ്ങൾകൂടി ജൂറി തെരഞ്ഞെടുത്തു. ഈ മൂന്നു നാടകങ്ങൾക്കും പ്രശസ്തി പത്രം ലഭിക്കും.

കുട്ടികളുടെ നാടക വേദിക്ക് നവഭാവുകത്വം നൽകിയ നാടകൃത്തായിരുന്നു ഡി. പാണി മാസ്റ്റർ. മുപ്പത് മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന, പുസ്തകരൂപത്തിലോ മറ്റ്‌ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചതോ അവതരിപ്പിച്ചു കഴിഞ്ഞതൊ അല്ലാത്ത രചനകളായിരിന്നു മത്സരത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.

നവംബർ 21, ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളിൽ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിജയികൾക്ക് കൈമാറും.

ഡി. പാണി മാസ്റ്റർ അനുസ്മരണ നാടക പുരസ്‌കാരസമർപ്പണവും, ഒക്ടോബറിൽ സംഘടിപ്പിച്ച എൽഎൻ വി ഗ്ലോബൽ തിയറ്റർ അവാർഡ് സമർപ്പണവും ചേർത്ത് എൽഎൻവി ഫെയ്‌സ് ബുക്ക് പേജിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോർമുകളിലും സ്ട്രീമിങ് നവംബർ അവസാനവാരം നടക്കുമെന്ന് എൽ എൻ വി സെൻട്രൽ അഡ്മിൻ അംഗങ്ങൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
www.lnvmagazine.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 98470 96392,+973 3923 4535,+965 6604 1457 എന്നീ നമ്പരുകളിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

More like this

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...