My Father and My Son

0
159

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

Film: My Father and My Son
Director: Cagan Irmak
Year: 2005
Language: Turkish

തുര്‍ക്കിയിലെ ഒരു പട്ടാള അട്ടിമറി കാലത്താണ് സാദിഖിന്റെ പൂര്‍ണഗര്‍ഭിണിയായ ഭാര്യക്ക് പ്രസവവേദനയുണ്ടാവുന്നത്. ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനം പോലും ലഭിക്കാതെ അവര്‍ തെരുവില്‍ കിടന്ന് മരിക്കുന്നു. രക്ഷപ്പെടുന്ന മകന് സാദിഖ് ഡെനിസ് എന്ന് പേരിടുന്നു. കുടുംബത്തോട് പിരിഞ്ഞ് കഴിയുന്ന സാദിഖ് ആ കാലഘട്ടത്തില്‍ മകനെ വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ സാദിഖിന് പട്ടാള ഭരണകാലത്ത് ഒരുപാട് മര്‍ദനങ്ങള്‍ സഹിക്കേണ്ടിവരുന്നു. അങ്ങനെ എല്ലാം ഒന്ന് കെട്ടടങ്ങിയപ്പോഴാണ് സാദിഖ് മകനുമായി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിക്കുന്നത്. തിരിച്ചുചെല്ലുന്ന സാദിഖിനെ മാതാവും സഹോദരനും കുടുംബവുമൊക്കെ ചേര്‍ന്ന് ഹാര്‍ദ്ദവമായി സ്വീകരിക്കുന്നു. പക്ഷേ പിതാവ് മാത്രം സാദിഖിനോട് ദേഷ്യത്തിലാണ്. പിതാവിനോടുള്ള പ്രത്യയശാസ്ത്രപരമായ ഭിന്നതയാലാണ് സാദിഖ് പണ്ട് നാടുവിട്ട് പോയതെന്ന് ഫ്‌ളാഷ്ബാക്കിലൂടെ അറിയാം. അങ്ങനെ ഒരു പാതിരാക്ക് ഉപ്പയോട് തുറന്ന് സംസാരിക്കാന്‍ സാദിഖ് ഒരുങ്ങുന്നു. അവരുടെ സംസാരം പുരോഗമിക്കവേ കഥാഗതിയെ തിരിച്ചുവിടുന്ന ഒരു സംഭവം അവിടെ നടക്കുകയാണ്. പ്രത്യയശാസ്ത്രവും ബന്ധങ്ങളും തമ്മിലുള്ള ഒരു കലഹവും അതിന്റെ തന്നെ സമാപ്തിയും ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും വിജയവുമാണ് ഈ സിനിമയുടെ ഇതിവൃത്തം. എന്നാല്‍ അതിന്റെ ആയുധം വേദനയുടെ ഏറ്റവും മൂര്‍ത്തമായ പ്രതിഫലനം ആണെന്നുകൂടി സിനിമ പറഞ്ഞുവെക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here