പുത്തൂരില്‍ 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു

0
108

തൃശ്ശൂര്‍: പുത്തൂര്‍ കായലില്‍ 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു. 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തണ്ണീര്‍ത്തടത്തില്‍ ബോട്ട് സവാരിയും മ്യൂസിക് ഫൗണ്ടെയ്‌നും മീന്‍പിടിത്തവും ജലസ്‌പോര്‍ട്‌സും ഫുഡ് കോര്‍ട്ടുകളും അടക്കം വന്‍ പദ്ധതിയാണ് പുത്തൂര്‍ പഞ്ചായത്ത് നേതൃത്വത്തില്‍ യാഥാര്‍ഥ്യമാവുന്നത്. പ്രളയക്കെടുതികളില്‍ നിന്ന് നാടിന് രക്ഷയേകുന്നതോടൊപ്പം കാര്‍ഷിക സമൃദ്ധിയും ലക്ഷ്യമാക്കി 22 വകുപ്പുകളെ സംയോജിപ്പിച്ചാണ് ‘മാനസ സരോവരം പുത്തൂര്‍ കായല്‍ നവീകരണം’ പദ്ധതി നടപ്പാക്കുന്നത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധിപ്പിച്ച് ടൂറിസം പദ്ധതിക്കും വഴിയൊരുങ്ങും.

കോര്‍പറേഷന്റെ നഗരസഞ്ചയ പദ്ധതിയിലുള്‍പ്പെടുത്തി പദ്ധതിക്കായി അനുവദിച്ച 1.80 കോടി രൂപയുടെ പ്രവര്‍ത്തനം ആരംഭിച്ചു. കായലിനോടുചേര്‍ന്ന് 16 മീറ്റര്‍ വഴിയും മതിലും പൂര്‍ത്തിയാവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ കായല്‍ ടൂറിസത്തിനായി ടൂറിസം വകുപ്പ് 10 കോടി അനുവദിച്ചിരുന്നു. അതുപയോഗിച്ചുള്ള പ്രവൃത്തികളും ഉടന്‍ ആരംഭിക്കും.

കായല്‍ വേനല്‍ക്കാലത്ത് വറ്റാറുണ്ട്‌. ആ സമയത്ത്‌ പുഴയില്‍ നിന്ന് വെള്ളം അടിക്കാറാണ് പതിവ്. ഇതിനുപകരം പീച്ചി ഇടതുകര കനാല്‍ തുറക്കുമ്പോള്‍ തുളിയാംകുന്ന് ചിറയില്‍ നിന്ന് കാടച്ചാല്‍ വഴി കായലിലേക്ക് വെള്ളമെത്തിക്കാനുള്ള കനാല്‍ നിര്‍മാണം പൂര്‍ത്തിയായി. ഇതിനായി 1.45 കോടിയാണ് ചെലവിട്ടത്. വര്‍ഷക്കാലത്ത് കായലിലെ വെള്ളം നിയന്ത്രിക്കാനും സംവിധാനം ഒരുക്കി. കായലിനുചുറ്റുമുള്ള പാടത്ത് നെല്‍ക്കൃഷിയിറക്കാനുള്ള അവസരമൊരുക്കും. കന്നുകാലി വളര്‍ത്തല്‍, മത്സ്യ കൃഷി, താറാവ് വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, ക്ഷീരമേഖല തുടങ്ങിയ സംയോജിത പദ്ധതികള്‍ നടപ്പാക്കും.

തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ക്കിടെക്ട് ആന്‍ഡ് പ്ലാനിങ് വിഭാഗവും സിവില്വകുപ്പുകളും ചേര്‍ന്നാണ് ഡിപിആര്‍ തയ്യാറാക്കിയത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here