മാപ്പിളപ്പാട്ടിന്റെ മാധുര്യവും വേരുകളും തേടിയുള്ള സംഗീത യാത്രക്ക് മലപ്പുറം വേദിയാകുന്നു. സംസ്‌കൃത പമഗരി അന്താക്ഷരി എന്നതാണ് പരിപാടിയുടെ പേര്. കേരള മാപ്പിള കലാ അക്കാദമിയും ഡിടിപിസിയും ചേര്‍ന്ന് 22 ന് മലപ്പുറം കോട്ടക്കുന്ന് ഒപ്പണ്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാട്ടുകളിലൂടെ മാത്രം ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കപ്പെടുന്ന സംസ്ഥാന തല മത്സരത്തില്‍ പാട്ടുകളെ കുറിച്ചറിയുന്ന രണ്ടു പേരടങ്ങുന്ന 12 ടീമുകള്‍ക്കാണ് അവസരം.
15 ന് നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാന്‍ വിളിക്കുക :9745310003