പി.ടി. മുഹമ്മദ് സാദിഖിന്റെ ഹൃദയ സ്പര്‍ശിയായ പ്രവാസ കുറിപ്പുകള്‍ വിപണിയിലെത്തി. പ്രവാസാനുഭവങ്ങളുടെ നിരവധി എഴുത്തുകള്‍ വായനക്കാരില്‍ എത്തുമ്പോള്‍ അവയോരോന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എഴുത്തുകാരുടെ അനുഭവങ്ങളിലെ വ്യത്യസ്തതയും അവരുടെ നിലപാടില്‍ വന്ന കാര്‍ക്കശ്യവും വായനക്കാരുടെ കാഴ്ചപ്പാടുകളിലുണ്ടായ സൗമനസ്യവും തന്നെയായിരിക്കണം ഇതിന് കാരണം. ഇത്തരത്തില്‍ വേറിട്ട് നില്‍ക്കുന്ന പുസ്തകമാണ് മുഹമ്മദ് സാദിഖിന്റെ യത്തീമിന്റെ നാരങ്ങാമിഠായി. പ്രോഗ്രസ് പബ്ലിക്കേഷന്‍സ് ആണ് സാദിഖിന്റെ നോവല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ‘മൊയ്തീന്‍ കാഞ്ചനമാല- ഒരപൂര്‍വ്വ പ്രണയ ജീവിതം’ എന്ന എഴുത്തും ഇതേ തുലികയില്‍ പിറന്നതാണ്.
പുസ്തകം ആവശ്യമുള്ളവര്‍:
04954019650, 8606124966
വില: 120