ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
മര്‍മൗലാക്ക് എന്ന വാക്കിനര്‍ത്ഥം പല്ലി എന്നാണ്. പല്ലിയെപ്പോലെ ചുമരുകളിലൂടെ വലിഞ്ഞുകയറാന്‍ വിദഗ്ദ്ധനാണ് റെസ മെസ്ഗാലി എന്ന കള്ളന്‍. ഈ കള്ളന്റെ ജീവിതത്തിലെ ഒരേടാണ് കമാല്‍ തബ്രീസിയുടെ മര്‍മൗലാക്ക്.
അല്ലറ ചില്ലറ മോഷണങ്ങളും തട്ടിപ്പുകളുമൊക്കെയായി ജീവിക്കുകയായിരുന്ന റെസ പക്ഷേ ഒരുതവണ പോലീസ് പിടിയിലകപ്പെടുന്നു. ജയിലിലകപ്പെടുന്ന റെസക്ക് എന്ത് വിലകൊടുത്തും തന്റെ തടവുകാരെ സല്‍പ്പാതയിലേക്ക് നയിക്കാൻ പരിശ്രമിക്കുന്ന വാര്‍ഡനെയാണ് നേരിടേണ്ടി വരുന്നത്. അങ്ങേരുടെ പീഢനം സഹിക്കവയ്യാതെ റെസ ഒരുവിധം ജയില്‍ ചാടുന്നു. ഒരു മൊല്ലയുടെ (മുസ്ലിം മതപുരോഹിതന്‍) വേഷം ധരിച്ച് രക്ഷപ്പെടുന്ന റെസ യാദൃശ്ചികമായി ഒരു ഗ്രാമത്തിലെത്തുകയും അവിടത്തെ പള്ളിയുടെ ഇമാമായി ചുമതലയേല്‍ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ദൈവത്തിലേക്കടുക്കല്‍, ക്വന്റിന്‍ ടാറന്റീനോയും ഇസ്ലാമും, ബഹിരാകാശത്തെ വുളൂഹ് (നമസ്‌കാരത്തിനുമുമ്പുള്ള അംഗശുദ്ധി), അന്റാര്‍ട്ടിക്കയിലെ നമസ്‌കാരം തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയും റെസ ഫത്വ നല്‍കുകയും ചെയ്യുന്നു. പ്രത്യയശാസ്ത്രങ്ങള്‍ മൂല്യങ്ങള്‍ക്ക് നല്‍കേണ്ട പ്രാധാന്യവും കെട്ടുകാഴ്ച്ചകള്‍ക്കപ്പുറം പ്രവൃത്തികള്‍ക്കുള്ള പ്രാധാന്യവും സിനിമയുടെ പ്രധാന ചര്‍ച്ചാവിഷയമാകുമ്പോള്‍ സാമൂഹിക അസമത്വവും അഴിമതിയുമെല്ലാം ഉപവിഷയങ്ങളായി വരുന്നുണ്ട്. ഒരുപാട് ചിരിയും ചിന്തയും പ്രദാനം ചെയ്യുന്നൊരു ലൈറ്റ് ഹാര്‍ട്ടഡ് സിനിമയായതിനാല്‍ എല്ലാവര്‍ക്കും കണ്ട് നോക്കാവുന്നതാണ്.
Film: Marmoulak
Director: Kamal Tabrizi
Year: 2004
Language: Persian
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.