അവധിക്കാല ശാസ്ത്ര പഠനക്യാമ്പ്

0
535

പത്താംക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കായി, എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ വച്ച് മെയ് 2 മുതല്‍ 11 വരെ സംസ്ഥാനതല അവധിക്കാല പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണബോധവും ശാസ്ത്രാഭിരുചിയും വളര്‍ത്തി, വിദ്യാര്‍ത്ഥികളെ ശാസ്ത്രാധിഷ്ഠിത തൊഴില്‍മേഖലകളില്‍ തല്‍പരരാക്കുകയാണ്  ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവ പ്രധാന പഠനപ്രമേയമാകുന്ന ക്യാമ്പില്‍ ശാസ്ത്രക്ലാസ്സുകള്‍, ശാസ്ത്രജ്ഞരുമായുള്ള സംവാദം, പരീക്ഷണ നിരീക്ഷണങ്ങള്‍, പ്രോജക്ട് അവതരണം, പഠനയാത്രകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ, സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍റെ സാക്ഷ്യപത്രം, ഈ പഠനക്യാമ്പില്‍ പങ്കെടുക്കുവാന്‍ എന്തുകൊണ്ട് താല്പര്യപ്പെടുന്നു എന്നു വ്യക്തമാക്കുന്ന ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കിയ ഒരു പേജില്‍ കവിയാത്ത ലഘുവിവരണം എന്നിവ സഹിതം ഹെഡ്, എം. എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്‍േഷന്‍, സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ കേന്ദ്രം, പുത്തൂര്‍വയല്‍ പി. ഒ, മേപ്പാടി, വയനാട്- 673 577, എന്ന വിലാസത്തില്‍ അപേക്ഷിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 27. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാം.

ഫോണ്‍: 04936 204477, 6282203215

For application http://mssrfcabc.res.in/vtp
Mail id :  binesh@mssrf.res.in

LEAVE A REPLY

Please enter your comment!
Please enter your name here