പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു

0
374
moothakunnam snm training college

മൂത്തകുന്നം എസ്. എൻ. എം. ട്രെയിനിങ് കോളേജിലെ പഞ്ചദിന സഹവാസ ക്യാമ്പ് “ഇത്തിരി നേരം, ഒത്തിരി കാര്യം” സമാപിച്ചു. എച്ച്. എം. ഡി. പി. സഭാ പ്രസിഡന്റ് ബി. രാജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഒ. എസ്. ആശ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഭാ സെക്രട്ടറി ടി. എസ്. ബിജിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. കോളേജ്‌ മാനേജർ എം. ആർ. ബോസ്, എച്ച്. എം. ഡി. പി. സഭ എക്സിക്യൂട്ടീവ് മെമ്പർ പി. എസ്. സലിം, വിദ്യാർത്ഥി യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ.കെ. എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റർ സിഫ്‌ന സേവ്യർ ക്യാമ്പ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോ- കോർഡിനേറ്റർ ജിയ. കെ. സെബാസ്റ്റ്യൻ സ്വാഗതവും, ക്യാമ്പിന്റെ ടീച്ചർ കോ ഓഡിനേറ്റർ ഡോ. എ.ബി. ലയ നന്ദിയും പറഞ്ഞു.

snm training college
സമാപനച്ചടങ്ങ്

സഹജീവനം, സമന്വയം, സമർപ്പണം, സംസ്‌കൃതി, സ്വസ്ഥി എന്നിങ്ങനെ ശീർഷകങ്ങളിലായിരുന്നു പഞ്ചദിനസഹവാസക്യാമ്പ്‌. സഹജീവനം എന്ന വിഷയത്തിൽ ഷൗക്കത്തും, ക്രൈം ആൻഡ് സൊസൈറ്റി എന്ന വിഷയത്തിൽ അഡ്വ. നിജി. കെ. ഷാഹുലും , സൗന്ദര്യപരിചരണം സ്വയം ചെയ്യാം എന്ന വിഷയത്തിൽ ഇന്ദു അമൃതരാജും, വിവിധ രാഗങ്ങളുടെ പരിചയം ഉൾപ്പെടുത്തിയ മ്യൂസിക്കൽ വർക്ക്‌ഷോപ്പ് മധു പറവൂരും, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് ഫാദർ ഡയസ് ആന്റണി വലിയമരത്തിങ്കലും, കുപ്പികൾ ഉൾപ്പെടെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച്‌ കരകൗശലനിർമ്മാണമായ ബോട്ടിൽ-ആർട്ടിനെക്കുറിച്ച്‌ കോളേജിലെ ബി എഡ്‌ വിദ്യാർത്ഥിനി എസ് അഞ്ജനയും ക്ലാസുകൾ നയിച്ചു.

shoukath
ഉദ്ഘാടനച്ചടങ്ങ്

പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് കുപ്പികൾ, ക്യാനുകൾ, ബൾബുകൾ, എന്നിവ ഉപയോഗിച്ചുള്ള വെർട്ടിക്കൽ ഗാർഡൻ നിർമ്മാണം, ലഹരി ഉപയോഗങ്ങൾക്കെതിരെ തെരുവു നാടകം, പ്ലാസ്റ്റിക്‌ ഉപയോഗത്തിനെതിരെ ഫ്ലാഷ്മോബ്, തുണി സഞ്ചി വിതരണം, ചെറായി ബീച്ച് പരിസര ശുചീകരണം, പരമ്പരാഗത തൊഴിലുകൾ ചെയ്യുന്ന വ്യക്തികളുമായുള്ള കൂടിക്കാഴ്ചയും അഭിമുഖവും, ക്യാൻസർ രോഗികൾക്കായുള്ള സ്വാന്തന പരിചരണ കിറ്റുകൾ നൽകൽ, മുസരീസ് ഹെറിറ്റേജ്‌ ടൂർ, എന്നിങ്ങനെ വ്യക്തിത്വവികസനത്തിനു ഉപയുക്തവും സാമൂഹിക പ്രതിബദ്ധതയുമുള്ള വിവിധ പ്രവർത്തങ്ങൾ അഞ്ച്‌ ദിവസത്തെ ക്യാമ്പിൽ സംഘടിപ്പിച്ചു. സമാപനസമ്മേളനത്തിൽ ക്യാമ്പ്‌ അംഗങ്ങളുടെ അനുഭവവിവരണങ്ങളിൽ ‘ഇത്തിരി നേരം ഒത്തിരി കാര്യം ‘എന്ന ക്യാമ്പ്‌ ശീർഷകത്തിനെ ‘ഇത്തിരി നേരം ഒത്തിരി സ്നേഹം ‘എന്ന് വിളിക്കാൻ അവർ ആഗ്രഹിച്ചു. അഞ്ച്‌ ദിവസങ്ങളിൽ പൂർത്തീകരിച്ച പ്രവർത്തങ്ങളെയും പങ്കിട്ട സ്നേഹത്തെയും തിരിച്ചറിഞ്ഞ മൂല്യങ്ങളെയും ചേർത്തു പിടിച്ചു കൊണ്ടാണ് വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പിനോട്‌ വിട പറഞ്ഞത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here