ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലാ അന്ധതാ നിയന്ത്രണ പരിപാടിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. കാഴ്ച ഒന്നാമത് എന്നാണ് വിഷയം. മൊബൈല്‍ ഫോണില്‍ എടുത്ത ഒറിജിനല്‍ ഫോട്ടോ അനുയോജ്യമായ അടിക്കുറിപ്പോടെയാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ അയക്കാം. ഒക്‌ടോബര്‍ 20 ന് വൈകിട്ട് മൂന്നിനകം ഫോട്ടോ അയക്കണം. 6282963274 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കും, worldsightdayoct2019@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും ഫോട്ടോകള്‍ അയക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.