മിലന്‍ കുന്ദേര അന്തരിച്ചു

0
121

ന്യൂഡല്‍ഹി: ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചെക്ക് ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ് (The Unbearable Lightness of Being) എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. ജോക്ക് (Joke), ലൈഫ് ഈസ് എല്‍സ്വെയര്‍ (Life Is Elsewhere), ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ ഫോര്‍ഗെറ്റിംഗ് (The Book of Laughter and Forgetting) എന്നിവയാണ് മറ്റ് പ്രധാന സൃഷ്ടികള്‍.

ചെക്ക് നഗരമായ ബ്രണോയില്‍ 1929-ലാണ് മിലന്‍ കുന്ദേര ജനിച്ചത്. പ്രശസ്ത സംഗീതജ്ഞനായ ലുഡ്വിക് കുന്ദേരയാണ് പിതാവ്. സംഗീത മേഖലയിലായിരുന്നു മിലന്‍ ആദ്യമെങ്കിലും പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. 1952-ല്‍ പ്രാഗിലെ അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ഡ്രമാറ്റിക് ആര്‍ട്സില്‍ സാഹിത്യ അധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു.

1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്ന് നിന്നു മിലന്‍ കുന്ദേരയെ 1950-ല്‍ പാര്‍ട്ടി പുറത്താക്കുകയും 1956-ല്‍ തിരിച്ചെടുക്കുകയും ചെയ്തു. 1970 വരെ അദ്ദേഹം പാര്‍ട്ടിയില്‍ അംഗമായി തുടര്‍ന്നു. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമര്‍ശിച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം 1975-ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് കുടിയേറി.

അദ്ദേഹവും ഭാര്യയുടെ ഫ്രാന്‍സിലേക്ക് പോയത് ഒരു സര്‍വ്വകലാശാലയിലെ ഒരു ചെറിയ ജോലിക്ക് വേണ്ടിയായിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ 1979-ല്‍ കുന്ദേരയുടെ പൗരത്വം റദ്ദാക്കുകയും ചെയ്തു. അതിന് ശേഷം ജന്മനാട്ടിലേക്ക് അദ്ദേഹം മടങ്ങിയില്ല.

1979-ല്‍ ഫ്രാന്‍സില്‍ ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിംഗ് പ്രസിദ്ധീകരിച്ചതിന് ശേഷം ചെക്ക് അധികൃതര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നിരോധിച്ചു. ഇതിന് ശേഷമാണ് പൗരത്വം റദ്ദാക്കിയതും. പ്രസ്തുത പുസ്തകത്തില്‍, മിലന്‍ കുന്ദേര അന്നത്തെ ചെക്കോസ്ലോവാക് പ്രസിഡന്റ് ഗുസ്താവ് ഹുസാക്കിനെ ”മറവിയുടെ പ്രസിഡന്റ്” എന്ന് അഭിസംബോധന ചെയ്തിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here