നാദാപുരം: മഹാകവി മോയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കല അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ യുവജനങ്ങൾക്കായി മാപ്പിളകല പരിശീലനം സംഘടിപ്പിക്കുന്നു. മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്, വട്ടപ്പാട്ട്, അറബന, കോൽക്കളി, ഖിസ്സപ്പാട്ട്, ചീനിമുട്ട് എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. ഏപ്രിൽ 21 മുതൽ 30 വരെയാണ് പരിശീലന ക്യാമ്പ് നടക്കുക.
18 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ള പ്രായക്കാർക്ക് അപേക്ഷിക്കാവുന്നത്. പരിശീലനത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 5 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ നേരിട്ടോ തപാൽ വഴിയോ കൊണ്ടോട്ടി അക്കാദമി ആസ്ഥാനത്ത് സമർപ്പിക്കണം. ഏപ്രിൽ 11നാണ് കൂടിക്കാഴ്ച്ച. കോഴ്സിൽ പ്രവേശനം നേടുന്നവർ മുഴുവൻ സെഷനുകളിലും പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0483 2711432