ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

0
502

നാദാപുരം: നാദാപുരത്ത്‌ ആരംഭിക്കുന്ന ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി പി.എ ഇബ്രാഹീം ഹാജി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂറിനു നൽകി നിർവ്വഹിച്ചു.

ആധുനിക ശാസ്ത്ര സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ അഭിരുചി വളർത്താനും നൈപുണ്യ വികസനത്തിനും മനശാസ്ത്രപരമായി ഉപയോഗപ്പെടുത്തുന്ന സംയോജിത വിദ്യഭ്യാസം ആണു ഗുഡ്‌ഹോപ്‌ എജു ഹബ്ബ്‌ വിഭാവനം ചെയ്യുന്നത്‌. വിദ്യാർത്ഥി കേന്ദ്രീകൃതമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ഹൃദയ-മസ്തിഷ്ക-ശരീര-മാനസിക സമന്വയ വിദ്യാഭ്യാസം ആണു വിവിധ പദ്ധതികളിലൂടെ ഗുഡ്‌ഹോപ്‌ എജു ഹബ്ബ്‌ ലക്ഷ്യമിടുന്നത്‌.

നാദാപുരം കല്ലാച്ചിക്കടുത്ത്‌ പ്രകൃതി മനോഹരമായ വിശാലമായ കാമ്പസ്സിൽ പഠനവും പരിശീലനവും വ്യവസ്ഥാപിതമായി നടപ്പിലാക്കുന്ന ഇന്റർ നാഷണൽ സ്കൂൾ, റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ, ഫിനിഷിംഗ്‌ സ്കൂൾ, കൊമേർസ്സ്‌ ഓറിയന്റഡ്‌ കോച്ചിംഗ്‌ സെന്റർ എന്നിവ ആണു ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്‌. വിദ്യാഭ്യാസ വിചക്ഷണരും പ്രവാസി ബിസിനസ്‌ രംഗത്തെ പ്രമുഖരും ചേർന്നൊരുക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതാണ്.

ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സി.വി.എം വാണിമേൽ, അൽ വസൽ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനി എം.ഡി റസാഖ്‌, മലയിൽ അബ്ദുള്ള കോയ, ശരീഫ്‌ കളത്തിൽ, കെ.ടി.കെ റാഷിദ്‌, ജുനൈദ്‌ മുഹമ്മദലി, കെ.പി റാഷിദ്‌ , ഹാരിസ്‌ ഈന്തുള്ളതിൽ, അഡ്വ : വി വി ശംസുദ്ധീൻ എന്നിവർ സന്നിഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here