കോഴിക്കോട്: ചലച്ചിത്ര-നാടക നടനായിരുന്ന മുരുകേഷ് കാക്കൂരിന്റെ സ്മരണാര്‍ത്ഥം മുരുകേഷ് കാക്കൂര്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് നാടക സംവിധായകനും നാടക പ്രവര്‍ത്തകനുമായ മനോജ് നാരായണന്‍ അര്‍ഹനായി . 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം . മെയ് 18-ന് വൈകിട്ട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു .