കാവക്ക് വന്തവെ

0
318
Manikantan Attappadi

ഇരുളഭാഷാ കവിത
മണികണ്ഠൻ അട്ടപ്പാടി

വ്ടിയ വ്ടിയ കാവക്കാത്തവെ
വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .

മൂക്കുമുട്ടെ തിന്ത്
ഗൊറക്കെവ്ട്ട് റൊന്നിന
നീ എച്ച കാവങ്കാപ്പി ?

കോയ് സൊക്ക്തെ സൊക്കൊണൊ
സിന്നത ജന്ധ ക്ട്ടാല്മ്.

പള്സ്ന്ത് എന്തോണോ
എപ്പാമ് ,സൂട്ടെ ,വളക്ക് , കത്തി
ക്യ്യിതി ഇറ്ക്കൊണൊ.

വ്ടിയ കാലവെക്കെ
അവൻത്ത് കണ്ണെ കുത്തി
സാരിയങ്കുടുത്തവനെ കണക്കെ
ആങ്കേ ഈങ്കേ ആട്കെ.

manikandan
ചിത്രീകരണം : സുബേഷ് പത്മനാഭൻ

പരിഭാഷ

കാവലിനു വന്നവൻ

നേരം പുലരും വരെ
കാവലിരുന്നവൻ
നേരം പുലർന്നു നോക്കുമ്പോൾ
ഒന്നും കാണാനില്ല .

മൂക്കുമുട്ടെ തിന്ന്
കൂർക്കം വലിച്ചുറങ്ങിയാൽ
നീ എങ്ങനെ കാവൽ നിൽക്കും ?

കോഴിയുറങ്ങുംപോലെ
ഉറങ്ങണം ചെറുശബ്ദം
കേട്ടാലും വേഗത്തിലെണിക്കണം
എപ്പോഴും ചൂട്ട് , വിളക്ക് ,കത്തി
കൈയ്യിലിരിക്കണം.

പുലർക്കാലവെയിൽ
അവൻ്റെ കണ്ണിനെ എണീപ്പിച്ചു
ചാരായം കുടിച്ചവനെപ്പോലെ
അങ്ങോട്ടുമിങ്ങോട്ടുമാടുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here