17-ാമത് മലയാറ്റൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

0
93

മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനേഴാമത് മലയാറ്റൂര്‍ അവാര്‍ഡിനു യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിനും കൃതികള്‍ ക്ഷണിക്കുന്നു. 2018 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലിക സാഹിത്യകൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. മലയാറ്റൂര്‍ അവാര്‍ഡ് 25,001 രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്. ഏറ്റവും നല്ല നവാഗത എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് 10,001 രൂപയും ശില്പവും, പ്രശസ്തിപത്രവുമാണ്. ഗ്രന്ഥകര്‍ത്താക്കള്‍ക്കോ പുസ്തക പ്രസാധകര്‍ക്കോ സാഹിത്യ ആസ്വാദകര്‍ക്കോ പുസ്തകങ്ങള്‍ അയച്ചുതരാവുന്നതാണ്. വായനക്കാരുടെ ശുപാര്‍ശകളും അവാര്‍ഡു കമ്മിറ്റി പരിഗണിക്കും. കൃതികളുടെ മൂന്ന് പ്രതികളും വായനക്കാരുടെ ശുപാര്‍ശകളും 2023 നവംബര്‍ 15നു മുമ്പ് കിട്ടത്തക്കവിധം ഡോ. വി.കെ. ജയകുമാര്‍, ചെയര്‍മാന്‍, മലയാറ്റൂര്‍ ട്രസ്റ്റ് ശബരിഗിരി, അഞ്ചല്‍ പിഒ, കൊല്ലം -691306 എന്ന വിലാസത്തില്‍ അയക്കുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here