ചെന്നൈ: തമിഴ് നടന്‍ ജൂനിയര്‍ ബാലയ്യ (70, രഘു ബാലയ്യ) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വല്‍സരവാക്കത്തെ വസതിലായിരുന്നു അന്ത്യം.
തമിഴ് സിനിമകളില്‍ മൂന്ന് പതിറ്റാണ്ടോളം നിരവധി വേഷങ്ങളില്‍ തിളങ്ങിയ ടിഎസ് ബാലയ്യയുടെ മകനാണ്. അതുകൊണ്ട് പിന്‍കാലത്ത് രഘു ബാലയ്യ, ജൂനിയര്‍ ബാലയ്യ എന്ന പേരില്‍ അറിയപ്പെട്ടത്.
1953ല്‍ തൂത്തുക്കുടിയിലാണ് ജൂനിയര്‍ ബാലയ്യ ജനിച്ചത്. മേല്‍നാട്ടു മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിന്ന തായെ, പുതുനിലവ്, ചേരന്‍ ചോഴന്‍, പാണ്ഡ്യന്‍, ജയം, നേര്‍കൊണ്ട പാര്‍വെ, മാരാ തുടങ്ങിയ അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല