മലബാറിലെ ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പറച്ചിലുമായൊരു ചിത്രപ്രദർശനം. 1920കളിൽ മലബാറിൽ നടന്ന സാമ്രാജൃത്വ വിരുദ്ധ സമരങ്ങളെ പ്രമേയമാക്കി ബുസൂരി അൽതൗസിയുടെ ‘ മലബാർ ഇൻ 1921 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഏപ്രിൽ 11 ന് തുടക്കമാവും. മലബാറിൽ അക്കാലയളവിൽ നടന്നിട്ടുള്ള ചരിത്ര സംഭവങ്ങളും ചരിത്ര പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളും ചിത്രപ്രദർശനത്തിലൂടെ പുതുതലമുറക്ക് മുന്നിലെത്തിക്കുകയാണ് മലബാർ ഇൻ 1921. ബാംഗ്ലൂരിലും മലപ്പുറത്തും എക്സിബിഷൻ സംഘടിപ്പിച്ച കോഴിക്കോട്ടുകാരനായ ബുസൂരിയുടെ മൂന്നാമത്തെ പ്രദർശനമാണിത്.
ഏപ്രിൽ 11 വൈകീട്ട് 4 മണിക്ക് പോലീസ് കമ്മീഷണർ എസ്.കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് പ്രദർശനം ഉൽഘാടനം ചെയ്യും. എക്സിബിഷൻ ഏപ്രിൽ 15 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകീട്ട് 7 മണിവരെയാണ് നടക്കുന്നത്.