Homeവിദ്യാഭ്യാസം /തൊഴിൽമലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ് ഒന്നാം വാര്‍ഷികവും ശില്‍പശാലയും നടത്തി

മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ് ഒന്നാം വാര്‍ഷികവും ശില്‍പശാലയും നടത്തി

Published on

spot_imgspot_img

കോഴിക്കോട് : മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ് ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. ‘മലബാറിലെ ഉന്നത വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ആണ് മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ്. മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, സാധ്യതകൾ എന്നിവ സംബന്ധിച്ച വിവരശേഖരണം, പഠന റിപ്പോർട്ട് പ്രസിദ്ധീകരണം, പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തല്‍ തുടങ്ങിയ വിവിധതല പരിപാടികളാണ് മൂവ്മെന്റിന്‍റെ ഭാഗമായി നടന്നു വരുന്നത്.

വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ക്യാമ്പസില്‍ വെച്ച് നടന്ന ശില്‍പശാലയില്‍ പ്രൊഫസർ കെ. എ. നാസിര്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സംഘടനയുടെ വാർഷിക റിപ്പോർട്ട് ഡോ. ഹുസൈൻ മടവൂർ പ്രകാശനം ചെയ്തു. ഡോ പിവി മുഹമ്മദ് കുട്ടി വിഷയാവതരണം നടത്തി. ഡോ. സെഡ് എ അഹ്മദ് അഷ്റഫ്, അക്ഷയ്കുമാര്‍ ഒ, എന്നിവർ സംസാരിച്ചു. റാഫി പി. പി.(കാലിക്കറ്റ് ചേമ്പർ ഓഫ് കോമേഴ്‌സ് ), കാലിക്കറ്റ്‌ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആനന്തമണി, യുവസാഹിതി സമാജം പ്രതിനിധി സലീം, മലബാർ കോളേജ് പ്രിൻസിപ്പാൾ ഡോ. യു. സൈദലവി, പ്രൊഫസർ ഇമ്പിച്ചി കോയ(പ്രിൻസിപ്പാൾ,സാഫി കോളേജ്),ഡോ. പി. പി. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this