ചിത്രകാരൻ | വിദ്യാർത്ഥി
വളരെ ചെറുപ്പത്തിലെ ചിത്രം വര കൊണ്ട് ശ്രദ്ധേയനാണ് ജഹാന്‍ ജോബി. മൂന്നാം വയസിലെ ചുവരുകളില്‍ ചിത്രം വരച്ചും തുടങ്ങിയ ജഹാന്‍ ഏഴു വയസിനുള്ളില്‍ അക്രിലിക്, വാട്ടര്‍ കളര്‍, മ്യൂറല്‍, ഡൂഡില്‍, പെന്‍സില്‍ ഡ്രോയിങ് തുടങ്ങി മീഡിയങ്ങളിലായി ആയിരത്തോളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനിടെ കോഴിക്കോട് ലളിത കലാ ആര്‍ട്ട് ഗ്യാലറിയിലടക്കം മൂന്ന് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയ ജഹാന്‍, 2020 കേരള ബഡ്ജറ്റിന്റെ കവര്‍ ചിത്രവും വരച്ചു. ഇതിനോടകം രണ്ടു പുസ്തകങ്ങളുടെ കവര്‍ ചിത്രരചന നടത്തി. മലയാള മനോരമ, മാതൃഭൂമി, കലാപൂര്‍ണ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ചിത്രങ്ങള്‍ അച്ചടിച്ചു വന്നിട്ടുണ്ട്. മീഡിയ വണ്‍, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ പ്രാദേശിക ചാനലുകളില്‍ ഫീച്ചര്‍ ചെയ്യപ്പെട്ട ഈ കുഞ്ഞു ചിത്രക്കാരനേക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയ പത്രങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
2021-ലെ കേരള സര്‍ക്കാര്‍ വനിതാ-ശിശു വികസന വകുപ്പിന്റെ ഉജ്വാല ബാല്യം ജേതാവുമാണ് ജഹാന്‍. കോഴിക്കോട് പാളയം സബ് വേ നവീകരണത്തിത്തിലും ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ ഓപ്പണ്‍ കാന്‍വാസിലും ജഹാന്‍ ഭാഗഭാക്കായി.
…
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ
email : profiles@athmaonline.in , WhatsApp : 9048906827
Great..????