മുഹമ്മദ് സാബിത്ത് കെ. എം.
പിരിയോഡിക് ടേബിൾ എന്ന മൂലക കൂട്ടങ്ങൾക്ക് ജീവൻ നൽകി മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ. 2019 ശാസ്ത്ര ദിനത്തിന്റെ ഭാഗമായാണ് സയൻസ് ഫോറവും കോളേജ് യൂണിയനും സംയുക്തമായി വാരാഘോഷം സംഘടിപ്പിച്ചത്. മൂലകങ്ങളുടെ വിവരങ്ങൾ കൈകളിലേന്തി പിരിയോഡിക് ടേബിളിന്റെ മാതൃകയിൽ വിദ്യാർത്ഥികൾ അണിനിരന്നു. സംഗീതത്തിൻറെ ഉടമ്പടിയോടെ വിദ്യാർത്ഥികൾ തങ്ങളുടെ സ്ഥാനത്തേക്ക് എത്തിച്ചേരുകയും നിർദ്ദേശമനുസരിച്ച് ബോർഡ് ഉയർത്തിപ്പിടിച്ചുകൊണ്ട് മാതൃക തീർക്കുകയും ചെയ്തു. കോളേജിലെ മുൻ ഭാഗത്തായി 118 ഓളം വിദ്യാർത്ഥികൾ തങ്ങൾക്ക് കിട്ടിയ മൂലകങ്ങളുടെ ബോർഡുകളുമായി അണിനിരന്നപ്പോൾ കാഴ്ചക്കാർക്ക് നവ്യാനുഭവമായി മാറി.