ആറ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന് 25 വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദിയില്‍ റിമേക്ക് വരുന്നു. ചിത്രത്തില്‍ ടോ ഹാങ്ക്‌സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ആമീര്‍ഖാന്‍ അവതരിപ്പിക്കുന്നത്. ‘ലാല്‍ സിംഗ് ചധ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഫെയിം അദ്വൈത് ചന്ദനാണ്.
തന്റെ 54-ാം പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആമീര്‍ഖാന്റെ പ്രൊഡക്ഷന്‍സും വയാകോം 18 മോഷന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്റ്റംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2020-ല്‍ റിലീസിനെത്തുമെന്ന് ആമീര്‍ഖാന്‍ പറഞ്ഞു.
എണ്‍പതുകളില്‍ പുറത്തിറങ്ങിയ വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി റോബര്‍ട്ട് സെമെക്കിസാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്റ്റ്‌സ്, മികച്ച ഫിലിം എഡിറ്റിംഗ് എന്നിങ്ങനെ ആറ് കാറ്റഗറിയിലായിരുന്നു ‘ഫോറസ്റ്റ് ഗമ്പ്’ ഓസ്‌കാര്‍ കരസ്ഥമാക്കിയത്.