കവിത
മധു ബി
പുല്‍മേടുകള്‍,
കാട്ടു പൊന്തകള്‍,
കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍…
കിനാവുകള്‍ ആകാശത്തോളം ഉയരുമ്പോഴും
കാലില്‍ വലിയുന്നുണ്ട്.
മനസ്സു നീര്‍ത്തി
ചിറകു വിടര്‍ത്തി-
യെഴുതി പഠിക്കുമ്പൊഴും
താഴേക്ക്
വലിക്കുന്നുണ്ട്.
പൊട്ടിക്കാന്‍ കൊതിയീ കടിഞ്ഞാണ്‍
ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍
മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍
പക്ഷെ
ഇരുളുന്നു
സായന്തനത്തിന്‍ പൊടി
കഴുകിക്കളയാനായി
നിലാവിന്റെ പൊയ്കയിലേക്ക്
മുങ്ങാങ്കുഴിയിടാനോടുന്ന
വികൃതിക്കാറ്റ്‍
കൂട്ടു വിളിക്കുന്നു
പക്ഷെ
ഇരുളുന്നു.
എത്താക്കൊമ്പത്തു കുരുങ്ങി
ഋതുഭേദങ്ങള്‍ നനഞ്ഞ്
കാറ്റിലാടുന്ന പട്ടത്തിന്റെ ഫോസിലിനോടു ചോദിക്കൂ
സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമെന്ന് പറഞ്ഞ്
ഏഡ്മാഷ്
പറവകളുടെ സ്കൂളിലെ
സ്വാതന്ത്ര്യദിനാഘോഷങ്ങൾ
ഉപസംഹരിച്ചു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
????????????????????????????????????????????????????????????????????????????????????????????????????????????????????
???????????????????????????????????????????????????????????????????????????????????? Sorry clicked on wrong emoji earlier ????????♀️????????♀️
Sorry clicked on wrong emoji earlier ????????♀️????????♀️I meant ????????????????????????????????????????????????????