സാഹിത്യമേഖലയില്‍ നിറസാന്നിധ്യമായിരുന്ന മാധവന്‍കുട്ടി ആറ്റാഞ്ചേരിയുടെ സ്മരണാര്‍ത്ഥം എഴുത്തുപുര സാഹിത്യസമിതി അഖിലകേരളാടിസ്ഥാനത്തില്‍ കവിതാസാമാഹാരത്തിന് അവാര്‍ഡ് നല്‍കുന്നു. 5555രൂപയുെ ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 2022 ജനുവരി മാസത്തിനും ഡിസംബര്‍ മാസത്തിനുമിടയില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങളുടെ നാല് കോപ്പികളാണ് അയക്കേണ്ടത്. ഗദ്യകവിതാ സമാഹാരങ്ങള്‍ അയക്കേണ്ടതില്ല. രചയിതാവിന്റെ പേരും വിലാസവും മൊബൈല്‍ നമ്പറും മറ്റൊരു കടലാസില്‍ എഴുതി അടക്കം ചെയ്തിരിക്കണം. യദു മേക്കാട്, C1, സ്വസ്തിപ്രകാശ മന്ദിരം, മങ്കു തമ്പുരാന്‍ റോഡ്, നിയര്‍ കളിക്കോട്ട പാലസ് ഫോര്‍ട്ട്, തൃപ്പൂണിത്തുറ-682301 എന്ന വിലാസത്തില്‍ സെപ്തംബര്‍ 25ന് മുമ്പായി ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: 9388899740, 8606663339
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല