വരുന്നു ത്രീഡി ലേസര്‍ ഷോ; ഇനി എല്ലാ ആഴ്ചയും തൃശ്ശൂര്‍ പൂരം ആസ്വദിക്കാം

0
105

തൃശ്ശൂര്‍: എല്ലാ ആഴ്ചയും തൃശ്ശൂര്‍ പുരം ആസ്വദിക്കാന്‍ വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയില്‍ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസര്‍ ഷോ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പടെ പങ്കെടുത്ത യോഗത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്(സില്‍ക്ക്) തയ്യാറാക്കിയ സാംപിള്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു.

പൂരത്തിന്റെ അനുഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സ്ഥിരമായി ആസ്വദിക്കാനുള്ള അവസരമാണ് പൂരം ലേസര്‍ ഷോയിലൂടെ ഒരുങ്ങുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയില്‍ എല്ലാ ശനിയാഴ്ചകളിലും ഷോകള്‍ നടത്തും. സില്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10 എച്ച്ഡി പ്രൊജക്ടറുടെ സഹായത്തോടെ കുടമാറ്റം ഇലഞ്ഞിത്തറമേളം, വെടിക്കെട്ട് ഉള്‍പ്പെടെ കൊടിയേറ്റെ മുതല്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതുവരെയുള്ള പൂരത്തിന്റെ എല്ലാ ചടങ്ങുകളും ലേസര്‍ ഷോയിലൂടെ പുനര്‍ജനിക്കും. പൂരത്തിന്റെയും വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെയും ചരിത്രവും ഉള്‍പ്പെടുത്തും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഷോ തയ്യാറാക്കുക. മൂന്നര കോടി രൂപയോളം ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതിക്ക് ടൂറിസം വകുപ്പാണ് ഫണ്ട് ലഭ്യമാക്കുക. യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസ്, കല്കടര്‍ വി ആര്‍ കൃഷ്ണതേജ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംകെ സുദര്‍ശന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം ബാലഗോപാല്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദര്‍ മേനോന്‍, സെക്രട്ടറി കെ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here