ടി. കെ. മാധവന്‍ ഗുരുക്കളുടെ പത്താം ചരമ വാര്‍ഷികാനുസ്മരണം

0
548

വെങ്ങളം: ടി. കെ. മാധവന്‍ ഗുരുക്കളുടെ പത്താം ചരമ വാര്‍ഷികാനുസ്മരണം കോരപ്പുഴ സി വി എന്‍ കളരിയില്‍ ഒക്ടോബര്‍ 31-ന്, മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ‘നന്മ’ ബാലയരങ്ങ് കോരപ്പുഴ യൂണിറ്റ് രൂപീകരണ പരിപാടികളോടെ നടത്തും. വൈകിട്ട് അഞ്ചിന് കോരപ്പുഴ സി വി എന്‍ കളരിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. നന്മ കൊയിലാണ്ടി മേഖല പ്രസിഡണ്ട് യു കെ രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പി കെ ശിവദാസ് ചേമഞ്ചേരി ബാല അരങ്ങ് ഉദ്ഘാടനം നിര്‍വഹിക്കും. വി എം വിജയന്‍ ഗുരുക്കള്‍ സുധന്‍ വെങ്ങളം, ചാത്തു ഗുരുക്കള്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here