Ma Rainey’s Black Bottom

0
206

Film: Ma Rainey’s Black Bottom
Director: George C. Wolfe
Year: 2020
Language: English

അതിപ്രശസ്തയായ ഒരു ബ്ലൂസ് സിംഗറായിരുന്ന മാ റെയ്‌നി പ്രധാന കഥാപാത്രമായി വരുന്ന സിനിമയാണ് മാ റെയ്‌നി’സ് ബ്ലാക്ക് ബോട്ടം. സമീപകാലത്ത് വെള്ളക്കാരായ നിര്‍മാതാക്കളുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ് റെയ്‌നി. അതിലൊരാളാണ് മെല്‍ സ്റ്റര്‍ഡിവന്റ്. സ്റ്റര്‍ഡിവന്റിനു വേണ്ടി ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ മാ റെയ്‌നിയുടെ ബാന്റ് അംഗങ്ങള്‍ പാരാമൗണ്ടിന്റെ റെക്കോഡിംഗ് സ്റ്റുഡിയോയിലെത്തുകയാണ്. ടീമംഗങ്ങളായ ടൊലേഡോയും കട്ട്‌ലറും സ്ലോ ഡ്രാഗും ലീവി ഗ്രീനുമൊക്കെ നേരത്തെ എത്തുന്നുണ്ടെങ്കിലും മാ റെയ്‌നി വളരെ വൈകിയാണ് തന്റെ അനന്തരവന്‍ സില്‍വസ്റ്ററിനും പെണ്‍സുഹൃത്ത് ഡസ്സീ മേയ്ക്കുമൊപ്പം സ്റ്റുഡിയോയിലെത്തുന്നത്. വളരെ പ്രശ്‌നതരമായ സ്വഭാവമാണ് മായുടേത്. എന്തിനും ഏതിനും പ്രശ്‌നമുണ്ടാക്കിയേക്കും. ബാന്റംഗമായ ലീവിയാണ് സിനിമയിലെ മറ്റൊരു കഥാപാത്രം. ലീവിയുടെ അമിത ആത്മവിശ്വാസവും ഡസ്സീ മേയുമായുള്ള ബന്ധവും സിനിമയിലെ പ്രധാന സംഭവവികാസങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മാ റെയ്‌നിയുടെ വരവിന് ശേഷം സ്റ്റുഡിയോയിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കഥാഗതി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ അമേരിക്കന്‍ സമൂഹത്തിലെ വംശീയപ്രശ്‌നങ്ങളും കറുത്ത വര്‍ഗക്കാരുടെ കലയും സംസ്‌കാരവുമൊക്കെ സിനിമയുടെ ഇതിവൃത്തങ്ങളാവുന്നുണ്ട്. മാ റെയ്‌നിയായി വേഷമിട്ടിരിക്കുന്നത് വയോല ഡേവിസ് ആണ്. ഈയിടെ അന്തരിച്ച ചാഡ്‌വിക്ക് ബോസ്മാനാണ് ലീവിയെ അവതരിപ്പിക്കുന്നത്. 1982 ല്‍ ഓഗസ്റ്റ് വില്‍സണ്‍ രചിച്ച അതേ പേരുള്ള നാടകത്തെ ആസ്പദമാക്കിയാണ് സിനിമയുടെ രചന. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ കാണാവുന്നതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here