കവിത
എം.ആര്‍ രേണുകുമാര്‍
ചിത്രീകരണം : സുബേഷ് പത്മനാഭൻ
ഒരുദിവസം
സ്കൂളുവിട്ട്
വീട്ടിലേക്ക് വരുമ്പോള്‍
അതാകിടക്കുന്നു വഴിക്കില്‍
ഒരു എമണ്ടന്‍ പ്രിവിലേജ്
ഞാനത്
തോളത്തെടുത്തു വെച്ച്
വീട്ടിലേക്ക് നടന്നു
ഞാനെത്തുമ്പോള്‍
അമ്മ താടിക്ക് കൈയും
കൊടുത്ത് അടുപ്പിൻ്റെ മൂട്ടില്‍
കുത്തിയിരിക്കുന്നു,
എന്നെ കണ്ടതും
അമ്മ ചാടിയെണീറ്റു
പിന്നെ
തോളത്തെ പ്രിവിലേജ്
ഏറ്റുവാങ്ങി ചവിട്ടിയൊടിച്ച്
അടുപ്പിലോട്ട് തിരുകി വെച്ചു
കഞ്ഞി വെട്ടിത്തിളച്ചു
ഞങ്ങള്‍ കഞ്ഞി കുടിച്ചു
പ്രിവിലേജിൻ്റെ മിച്ചം
കൊത്തിക്കീറി
അമ്മ ചേരേലേക്കും വെച്ചു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.