Homeകേരളംലോക്ഡൗൺ കാലത്തെ കേരളാ പോലീസും, ഫയർ ഫോഴ്സും. ഹൃദയം നിറയ്ക്കുന്ന രണ്ടു പോസ്റ്റുകൾ

ലോക്ഡൗൺ കാലത്തെ കേരളാ പോലീസും, ഫയർ ഫോഴ്സും. ഹൃദയം നിറയ്ക്കുന്ന രണ്ടു പോസ്റ്റുകൾ

Published on

spot_imgspot_img

ലോക്ക് ഡൗൺ കാലത്തെ പോലീസ് നടപടികളിൽ ഒറ്റപ്പെട്ട ചില വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതേസമയം, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ കോൾ സെന്റർ അടക്കം ഏർപ്പാടി കേരളാ പോലീസും ഫയർ ഫോഴ്സും കയ്യടി നേടുന്നുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട രണ്ട് പോസ്റ്റുകൾ അവ ബോധ്യപ്പെടുത്തുന്നു.

മുജീബ് റഹ്മാൻ കിനാലൂർ (Emmar Kinalur) എഴുതുന്നു:

ഉമ്മ ഹൃദ്രോഗിയാണ്. മുടങ്ങാതെ മരുന്ന് കഴിക്കുന്ന ആളാണ്. മാസാന്തം കോഴിക്കോട്‌ നിന്ന് ഹോൾസെയിൽ നിരക്കിൽ മരുന്ന് വാങ്ങിക്കുക ആണു പതിവ്‌. സ്ഥിരമായി കഴിക്കുന്ന മരുന്ന് മുടങ്ങിയാൽ ബുദ്ധിമുട്ടാണ്. ലോക്ക്‌ഡൗൺ ആരംഭിക്കും മുന്നെ  മരുന്ന് വാങ്ങിയതാണ്. അതുകൊണ്ട്‌ കൂടുതൽ സ്റ്റോക്ക്‌ ചെയ്തിരുന്നില്ല.

മരുന്ന് തീരാറായാപ്പോൾ, എങ്ങനെ വരുത്തുമെന്ന് ആലോചിച്ച്‌ നിൽക്കുകയായിരുന്നു ഞാൻ. മെഡിക്കൽസിൽ വിളിച്ചപ്പോൾ മെഡിസിനുണ്ട്‌‌; പക്ഷെ എത്തിക്കാൻ വഴിയില്ലെന്ന് പറഞ്ഞു. ബസ് ഓടുന്നില്ലല്ലൊ, കൊറിയർ സർവ്വീസുമില്ല. ബൈക്ക്‌ ഓട്ടി കോഴിക്കോട്‌ പോകുക അവസാന ഘട്ടത്തിൽ മാത്രമുള്ള ഓപ്‌ഷനാണ്. പത്ത്‌ നാൽപത്‌ കിലോമീറ്റർ ഈ വെയിലത്ത്‌ ബൈക്ക്‌ ഓട്ടുക റിസ്കാണ്.

പോംവഴി തേടി നാട്ടുകാരനായ റഫീഖിനെ വിളിച്ചപ്പോൾ അവൻ ഒരുപായം പറഞ്ഞു. ഫയർഫോഴ്സ്‌ മരുന്ന് വീട്ടിൽ എത്തിക്കുന്നുണ്ട്‌ എന്ന് കേട്ടിട്ടുണ്ട്‌. 101 ൽ ഒന്ന് വിളിച്ച്‌ നോക്കൂ. ഞാൻ 101 ൽ വിളിച്ചു. വളരെ സൗമ്യമായാണ് അങ്ങേ തലക്കൽ നിന്നുള്ള മറുപടി. “ഇത്‌ വടകര സ്റ്റേഷൻ ആണ്. നിങ്ങളുടെ ഏറ്റവും അടുത്ത ഫയർ സ്റ്റേഷൻ നരിക്കുനിയാണ്. അവർ മരുന്ന് എത്തിച്ച്‌ തരും”. നരിക്കുനി ഫയർസ്റ്റേഷന്റെ  നമ്പറും പറഞ്ഞ്‌ തന്ന് ഫോൺ കട്ട്‌ ചെയ്തു.

നരിക്കുനി സ്റ്റേഷനിൽ ബന്ധപ്പെട്ടു. അവരും ആശ്വസിപ്പിക്കുന്ന മറുപടിയാണ് തന്നത്‌. ” ഞാൻ ഒരു വാട്ട്സാപ്പ്‌ നംബർ തരാം. മരുന്ന് ചീട്ട്‌ അതിലേക്ക്‌ അയച്ചാൽ മതി. മരുന്ന് ഡെലിവറി ചെയ്യുമ്പോ ബിൽതുക നൽകിയാൽ മതി”.

” വില കൂടിയ മരുന്നാണ്. ബിൽ ഒക്കെ ഞാൻ ഓൺലൈൻ ആയി പേ ചെയ്തോളാം. ഫാർമസിയിൽ വിളിച്ച്‌ ഏർപ്പാട്‌ ചെയ്യാം. നിങ്ങൾ കളക്ട്‌ ചെയ്ത്‌ തന്നാൽ മാത്രം മതി.”

” അത്രേയുള്ളോ. എന്നാൽ ഫാർമസിയുടെ നംബർ തരൂ. അവിടെ ഒന്ന് വിളിച്ച്‌ പറയുകയും ചെയ്തോളൂ”

വൈകുന്നേരമായപ്പോൾ ഫയർഫോഴ്സിലെ ഒരു സ്റ്റാഫ്‌ വിളിക്കുന്നു. “നിങ്ങളുടെ മരുന്ന് എത്തീട്ടുണ്ട്‌. വീട്ടിൽ എത്തിക്കണോ?. വേറെയും കുറേ മരുന്നുകൾ എത്തിക്കാനുണ്ട്‌ ബുദ്ധിമുട്ടില്ലെങ്കിൽ ബാലുശേരി ജങ്ഷനിൽ വന്നാൽ എളുപ്പമാകും.”

” പിന്നെന്താ, ഞാൻ വന്ന് വാങ്ങി കൊള്ളാം”.

പറഞ്ഞ സമയത്ത്‌ തന്നെ ഫയർഫോഴ്സിൽ സ്റ്റാഫായ യുവാവ്‌ മരുന്നുമായി എത്തുന്നു. കോഴിക്കോട്‌ നിന്ന് മരുന്നുകൾ ഒന്നിച്ച്‌ ഔദ്യോഗിക വാഹനത്തിൽ കൊണ്ട്‌ വന്ന ശേഷം ബൈക്കിൽ ലോക്കൽ വിതരണം നടത്തുകയാണവർ ചെയ്യുന്നത്‌.

മരുന്ന് കൈപ്പറ്റി ഞാൻ നന്ദി പറഞ്ഞു. ഒരു ചെറു ചിരി സമ്മാനിച്ച്‌ ആ യുവാവ്‌ അടുത്ത ഡെലിവറിക്കായി ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു.

ഭയപ്പെടുത്തുന്ന സൈറൺ ആണ് എന്റെ മനസ്സിൽ ഇതുവരെ അഗ്നിശമന വിഭാഗത്തിന്റെ അടയാളം. മരുന്ന് വിതരണം ചെയ്ത ആ യുവാവിന്റെ മനുഷ്യസ്നേഹത്തിന്റെ ചെറുചിരിയായിരിക്കും ഇനി എന്റെ മനസ്സിൽ ഫയർഫോഴ്സ്‌ എന്ന് കേൾക്കുമ്പോൾ അങ്കുരിക്കുന്നത്‌.

കത്തിയാളുന്ന തീ അണയ്ക്കാൻ നിരതമാകുന്ന സേന ഈ കോവിഡ്‌ കാലത്ത്‌ മനുഷ്യ മനസ്സിൽ ആശ്വാസവും കാരുണ്യവും കോരിയൊഴിക്കുന്ന സേവകരായി മാറിയ കാഴ്ച അനുഭവിച്ചറിഞ്ഞപ്പോൾ ഒരുപാട്‌ സന്തോഷം, സ്‌നേഹം ❤️

സുഗിന ബിജു (Sugina Biju) എഴുതുന്നു:

ഒരു ലോക്ഡൗൺ അപാരത…

എട്ടിന്റെ പണി കിട്ടിയ ഒരു ദിവസായിരുന്നു ഇന്ന്. വീട്ടിലെ ഗ്യാസ് സ്റ്റൗ പണിമുടക്കി. ഈ കണ്ട പ്രായത്തിനിടയ്ക്ക് മൂപ്പര് ആവും വിധം അധ്വാനിച്ചയാളാണ്. എങ്കിലും ഒന്നൂടൊന്നു ഉന്തി തള്ളി നോക്കി, നോ രക്ഷ!

ഒടുവിൽ രണ്ടും കൽപ്പിച്ച് പുതിയൊരെണ്ണം വാങ്ങാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും1 KM അപ്പുറത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് വച്ച് പിടിച്ചു. (ഡിയർ കെട്ട്യോൻസ്…നടത്തത്തിൽ ഉടനീളം ” വണ്ടി പഠിക്കെടീ വണ്ടി പഠിക്കെടീ എന്ന താങ്കളുടെ മഹത്‌ വചനo മനസ്സിൽ ഇടയ്ക്കിടെ വന്ന് ഹാജർ പറഞ്ഞു … )

കടയിൽ കയറി സ്റ്റൗ എടുക്കുന്നതിനു മുൻപേ, ഹോം ഡെലിവറി ഉണ്ടെന്ന് ഉറപ്പ് വരുത്തി. കൊക്കിലൊതുങ്ങിയ ഒരെണ്ണം സെലക്ട് ചെയ്ത് ബില്ല് പേ ചെയ്തു.. സാധനം കൊണ്ട് വരുന്നതിന് വേണ്ടി വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തപ്പോൾ ദേ വരുന്നു അടുത്ത പണി… ഞങ്ങളുടെപ്രദേശത്ത് കോവിഡ് – 19 റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ട് അവിടേക്ക് വരാൻ പോലീസിന്റെ അനുമതി ഇല്ലെന്ന് സൂപ്പർ മാർക്കറ്റിലെ സെയിൽസ് മാനേജർ പറഞ്ഞു.

കയ്യിൽ പിടിച്ച് കൊണ്ടുവരാൻ ഒരു ശ്രമം നടത്തിയെങ്കിലും പതുക്കെ പദ്ധതി വിട്ടു. മുഖത്തുള്ളചമ്മൽ മാസ്കിൽ മറച്ചു പിടിച്ച് കൊണ്ട്,കുറച്ചു കഴിഞ്ഞ് ആരെയെങ്കിലും വിടാമെന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

ഇനിയെന്ത് എന് ആലോജിച്ച് റോഡിൽ കുറ്റി അടിച്ച പോലെ നിൽക്കുമ്പോഴാണ് തൊട്ടു മുന്നിലുള്ള പന്നിയങ്കര ജനമൈത്രി പോലീസ് സ്റ്റേഷനിൽ കണ്ണുടക്കിയത്.

100 വോൾട്ടിന്റെ ചിരിയും ചിരിച്ചോണ്ട് (മാസ്ക് ഉള്ളത് കൊണ്ട് ചിരി അവർ കണ്ടില്ലാട്ടോ!) അങ്ങോട്ട് ചെന്ന് കയറി, വിഷയം അവതരിപ്പിച്ചു. കാര്യങ്ങൾ എല്ലാം കേട്ട ശേഷം അവർ രജിസ്റ്ററിൽ എന്റെ പേരും അഡ്രസ്സും എഴുതി എടുത്തു.

ഇതിനിടയ്ക്കാണ് പുറത്ത് പോയ CI സർ തിരിച്ചു വന്നത്. അദ്ദേഹംഎന്നോട് കാര്യങ്ങൾ എല്ലാം അന്വേഷിച്ചറിഞ്ഞു. എന്നിട്ട് ഒരു ചെറു ചിരിയോടെ സ്റ്റൗ ഞങ്ങൾ എത്തിച്ചു തരാമെന്നും പറഞ്ഞു. സൂപ്പർ മാർക്കറ്റിൽ പോയി അവരോട് കാര്യം ധരിപ്പിക്കാനും പറഞ്ഞു. അവിടെപ്പോയി ബില്ലിംഗിലുള്ള ആളോട് കര്യം പറഞ്ഞപ്പോൾ അയാൾക്ക് അദ്ഭുതം! “ങേ, പോലീസ് കൊണ്ടു തരാമെന്ന് പറഞ്ഞോ?” ചിരിച്ച് കൊണ്ട് തലയാട്ടി ഞാൻ അവിടെ നിന്ന് ഇറങ്ങി.

തിരിച്ച് ഞാൻ വീട്ടിൽ എത്തി സംഭവം വിവരിച്ചപ്പോൾ അമ്മയ്ക്കും വിശ്വാസമായില്ല,…. ഞാൻ പറ്റിയ്ക്കാൻ പറയാന്ന്..

അതിനിടയിൽ CI സർ ന്റെ കോൾ വന്നു.അവർ വീടിന്റെ ഇടവഴിയോട് ചേർന്ന് റോഡിൽ ഉണ്ടെന്ന്. പെട്ടന്ന് തന്നെ ചെന്നു,

വണ്ടിയിൽ നിന്നും ഒരു സാർ സ്റ്റൗവ്വ് എടുത്ത് തന്നു.. “പോട്ടെ പരാതിക്കാരി” എന്ന് കളിയായി പറഞ്ഞ് , വണ്ടി സ്റ്റാർട്ടാക്കുമ്പോൾ എന്ത് അത്യാവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിച്ചോ എന്നും കൂടി പറഞ്ഞാണ് അവർ പോയത്.

സ്റ്റേഷനിൽ നിന്നും അവരോട് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നിയിരുന്നു.ഒപ്പം അവരെ കുറിച്ചോർത്ത് അഭിമാനവും..

കേൾക്കുമ്പോൾ ചെറിയൊരു കാര്യമായി തോന്നിയേക്കാം, പക്ഷേ ആ ചെറിയൊരു കാര്യത്തിന് അവർ നൽകിയ പ്രാധാന്യം ഒരു സാധാരണകാരിയായ എന്നെ സംബന്ധിച്ച് എത്രത്തോളം വലുതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല…..

വീണ്ടും പറയട്ടെ, ജനങ്ങളുടെ പ്രശ്നങ്ങളിൽ അതിന്റെ വലിപ്പചെറുപ്പം നോക്കാതെ അത് പരിഹരിയ്ക്കാൻ മുന്നിട്ടിറങ്ങുന്ന നിങ്ങളെയോർത്ത് അഭിമാനം തോന്നുന്നു… സർ.. ഒപ്പം ഒരുപാട് സന്തോഷവും…

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...