കോഴിക്കോട്: ഫാറൂഖ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ കലാസാഹിതി, എഴുത്തുകാരായ കലാശാലാ വിദ്യാര്‍ഥികള്‍ക്കായി ‘ടാലന്റ്‌റെഡ്’ സംസ്ഥാന സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 26, 27, 28 തീയതികളില്‍ ഫാറൂഖ് കോളേജിലാണ് ക്യാമ്പ്. മുന്‍നിര എഴുത്തുകാരും കലാപ്രതിഭകളും നയിക്കുന്ന ക്യാമ്പില്‍ ഭക്ഷണം, താമസം എന്നിവ ലഭിക്കും. സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സ്വന്തം രചനയും ‘സാഹിത്യ ക്യാമ്പുകളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്’ എന്ന വിഷയത്തില്‍ 200 വാക്കില്‍ കുറയാത്ത കുറിപ്പും സെപ്തംബര്‍ അഞ്ചിനകം അയക്കണം. വിലാസം: കണ്‍വീനര്‍, റീഡേഴ്‌സ് ഫോറം, ഫാറൂഖ് കോളേജ് പി.ഒ, കോഴിക്കോട്-673632
ഇമെയില്‍: talentide@gmail.com
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല