ഭാരതീയ തപാല്‍ വകുപ്പും (പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയന്‍,കൊച്ചി) എഴുത്തുമാസികയും ചേര്‍ന്ന് മാതൃദിനത്തോടനുബന്ധിച്ച് (മെയ് 13) അമ്മമാരെ ആദരിക്കുന്നതിനും കത്തെഴുത്തു പ്രോത്സാഹിപ്പിക്കുന്നതിനുമായി കത്തെഴുത്തു മത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്’ എന്ന വിഷയത്തില്‍ അമ്മയോടു പറയാനാഗ്രഹിക്കുന്നതും പറയാന്‍ മറന്നതുമായ കാര്യങ്ങളെ കുറിച്ച് ഇംഗ്ലീഷിലോ മലയാളത്തിലോ കത്തെഴുതാവുന്നതാണ്. A 4 സൈസ് കടലാസില്‍ ആയിരം വാക്കുകളില്‍ കവിയാതെ മതിയായ സ്റ്റാമ്പ് ഒട്ടിച്ച എഴുത്തുകള്‍ ‘അസിസ്റ്റന്റ് ഡയറക്ടര്‍ (മെയില്‍സ്), C/o പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയന്‍,കൊച്ചി – 682020 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. മെയ് 20 നു ശേഷം അയക്കുന്ന തപാലുകള്‍ സ്വീകരിക്കുന്നതല്ല.
18 വയസ് വരെയും അതിനു മുകളിലുള്ളവര്‍ക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. 18 വയസ് വരെയുള്ള മത്സരാര്‍ത്ഥികള്‍ വയസുതെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അയക്കേണ്ടതാണ്. എഴുത്തുമാസികയിലെ വിദഗ്ദ്ധ സമിതിയായിരിക്കും വിധി നിര്‍ണ്ണയിക്കുക. രണ്ടു വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വിജയികളുടെ കത്തുകള്‍ എഴുത്തുമാസികയില്‍ പ്രസിദ്ധീകരിക്കുന്ന തായിരിക്കും. വിജയികളെ പ്രത്യേക ചടങ്ങില്‍ ആദരിക്കുന്നതോടൊപ്പം അവരുടെ ഫോട്ടോയോടു കൂടിയ ‘എന്റെ സ്റ്റാമ്പി’ന്റെ ഒരു ഏട് സമ്മാനമായി നല്‍കും.