ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം: യേശുദാസും ജയരാജും പങ്കെടുക്കും

0
349

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദമാകുന്നതിനിടെ ചങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ഗായകൻ ‍യേശുദാസും സംവിധായകൻ ജയരാജും. രാഷ്ട്രപതി പുരസ്‌കാരം നൽകിയില്ലെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുമെന്നു ഫഹദ്, പാർവതി അടക്കമുള്ള ജേതാക്കൾ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി പുരസ്ക്കാരം നൽകുമെന്ന തീരുമാനം മാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാർത്താ വിതരണ മന്ത്രാലയത്തിന് നൽകുമെന്നും അവർ അറിയിച്ചു.

ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച പരാതിയും ഇവര്‍ മന്ത്രാലയത്തിനു നല്‍കി. വിനോദ് ഖന്നക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‍മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്.

(കടപ്പാട്: മാധ്യമം ഓണ്‍ലൈന്‍)

LEAVE A REPLY

Please enter your comment!
Please enter your name here