Homeലേഖനങ്ങൾകേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം

കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം

Published on

spot_imgspot_img

നിധിൻ. വി.എൻ

ചെലവു കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ഓർമ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച ബേക്കർ, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്.

ഇന്ന് ബേക്കറിന്റെ പാത പിന്തുടർന്ന് നിരവധി അർക്കിടെക്റ്റുകൾ ചെലുകുറഞ്ഞ കെട്ടിടങ്ങൾ പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കർ മോഡൽ എന്ന് പേരു വരത്തക്കവണ്ണം പ്രശസ്തമാണ് അദ്ദേഹത്തിന്റെ വാസ്തുശില്പരീതി.

ചെലവു കുറഞ്ഞ വീടുകൾ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലാറി ബേക്കർ , കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ലോകത്തിന്റെ പണിയായുധശാല എന്ന് അപരനാമമുള്ള ബെർമിങ്ഹാമിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ലാറിയിലെ വാസ്തുശില്പ വൈദഗ്ധ്യം കണ്ടെത്തിയത് അദ്ദേഹം പഠിച്ച കിങ് എഡ്വേർഡ് ഗ്രാമർ സ്കൂളിലെ പ്രധാനാധ്യാപകനാണ്. തുടർന്ന് ബർമിങ്ഹാം സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിൽ വിദ്യാർത്ഥിയായി ചേർന്ന ലാറി, പഠനകാലത്ത് പലരാജ്യങ്ങളിലെ വിവിധ ശൈലിയിലുള്ള കെട്ടിടനിർമ്മാണത്തെക്കുറിച്ച് പഠിച്ചു. ഇതിനായി അദ്ദേഹവും സഹപാഠികളും നടത്തിയ യാത്രകൾ പാരമ്പര്യ വാസ്തുശില്പ പ്രത്യേകതകളെക്കുറിച്ച് അവഗാഹം ഉണ്ടാക്കാൻ സഹായിച്ചു.

അടുത്ത സുഹൃത്തുക്കളും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സംബോധന ചെയ്തിരുന്നത്. വാസ്തുശില്പകല സാധാരണക്കാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് അദ്ദേഹം ചിലവു കുറഞ്ഞ ഗൃഹനിർമ്മാണ രീതിയെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. അതിന് പ്രചോദനമായതാകട്ടെ ഗാന്ധിജിയുടെ വാക്കുകളും. ഉപയോഗശൂന്യമായ വസ്തുക്കൾ ഗൃഹനിർമ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ സവിശേഷത. വിലകൂടിയ ജനൽ കട്ടിളകൾ ഒഴിവാക്കി അതിനുപകരം കട്ടകൾ നിശ്ചിത അകലത്തിൽ വളച്ച് ഭാരം രണ്ടു വശത്താക്കി കേന്ദ്രീകരിച്ച ജനലുകൾ സൃഷ്ടിക്കാനുള്ള രീതിക്ക് അദ്ദേഹമാണ് പ്രചാരം നൽകിയത്. ഇങ്ങനെ മരജനലുകൾക്കു മുകളിൽ വാർക്കേണ്ടതായ ലിന്റർ ബീം ഒഴിവാക്കുന്നതുകൊണ്ട് വളരെയധികം പണം ലാഭിക്കാനാവും. ഇത്തരത്തിൽ ഗൃഹനിർമ്മാണത്തിൽ ചിലവു ചുരുക്കാൻ അദ്ദേഹം മാർഗ്ഗങ്ങൾ തേടുമ്പോഴാണ് കേരളജനത ഗൃഹനിർമ്മാണത്തിലും അവരുടെ ആഡംബരഭ്രമം കാട്ടി തുടങ്ങിയത്.

തൊണ്ണൂറാം പിറന്നാളുണ്ട് ഒരു മാസം തികയും മുമ്പ്, കൃത്യമായി പറഞ്ഞാൽ 2007 ഏപ്രിൽ ഒന്നിന് വിഡ്ഢി ദിനത്തിൽ ലാറി ബേക്കർ ഓർമ്മയായി. വീടുകൾക്കുവേണ്ടി ധൂർത്തടിക്കുന്ന കേരളീയരെ അക്കാര്യമായിരിക്കും തന്റെ മരണത്തിലൂടെ അദ്ദേഹം ഓർമ്മിപ്പിച്ചത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this