“ബഷീറിന് മുമ്പും ശേഷവും ഭാവുകത്വം”- സാഹിത്യ ശിൽപ്പശാലയ്ക്ക് ഏപ്രിൽ 11 ന് തുടക്കം

0
422

കോഴിക്കോട് സർവകലാശാല ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാം ക്ലാസ്സിനു മുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 3 ദിവസത്തെ സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രിൽ 11,12, 13 തീയതികളിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്തരായ എഴുത്തുകാർ പങ്കെടുക്കും.
“ബഷീറിന് മുമ്പും ശേഷവും ഭാവുകത്വം” എന്ന പ്രമേയം മുൻനിർത്തിയാണ് ശില്പശാല നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഏപ്രിൽ 3 നു മുമ്പ് താഴെ പറയുന്ന വിലാസത്തിൽ ബയോഡാറ്റയും സ്വന്തമായി എഴുതുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്ത ഒരു രചനയും സഹിതം തപാൽ വഴിയോ ഇമെയിൽ വഴിയോ പേര് രജിസ്റ്റർ ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തിയഞ്ച് വിദ്യാർത്ഥികൾക്ക് മാത്രമാണ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

വിലാസം

ബഷീർ ചെയർ
കോഴിക്കോട് സർവകലാശാല PO
കോഴിക്കോട്, കേരളം
ഇമെയിൽ : basheerchair@gmail.com
calicut university campus
9567595485
04942407427

LEAVE A REPLY

Please enter your comment!
Please enter your name here