കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം 2019 ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടത്തും. എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഒരു സ്‌ക്കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. മത്സരം നയിക്കുന്നത് പ്രശസ്ത ഗ്രാന്റ് മാസ്റ്റര്‍ ഡോ ജി.എസ്. പ്രദീപ് ആയിരിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, സ്‌ക്കൂളിന് ഖാദി ബോര്‍ഡിന്റെ വജ്ര ജൂബിലി സ്മാരക എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും. 75 ശതമാനം പൊതു വിജ്ഞാനവും 25 ശതമാനം ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്നതായിരിക്കും വിഷയം. താല്പര്യമുള്ള വിദ്യാലയങ്ങള്‍ സെപ്തംബര്‍ 28 ന് വൈകീട്ട് 4 മണിക്കകം secretary@kkvib.org, iokkvib@gmail.com, ioekkvib.org എന്നീ ഇ മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496133853, 9447271153, 049712471694.