മാവിലൻഗോത്രഭാഷാ കവിത
സുരേഷ്.എം മാവിലൻ(മഞ്ഞളംമ്പര)
പല്ലെയി..,
നമ്മക് നാണ
കുഞ്ചം റന്ത്ത് നടെപ്പൊളി
നടെത്തത്തെടെറ്റ്
ഒരിയെ പണ്ടെയ്
ഏനക്ക്ണ്ടെ കുഞ്ചന്
ആദ്യം ചുക്ക്നാവുട്ട
അളള് എക്കൊഞ്ചി മല്ല മറമാവടു
മന്നത്തായി പണ്ടെയി ന്നാല്
എക്കയിന ഏലാവടൂണ്ട്..
ചാനാണ്ട് പണ്ടാല് കൂട് കെട്ടിയെ
ഏല് റന്ത്ത് പക്കിക്ള് പറുവു
ഒരിയെ പണ്ടെയ് പക്കിക്ള്
ഏനാവളീണ്ട് ,
എക്കൊഞ്ചി കൊല്ലിയാവടൂണ്ട്
എടെക്ക് ഏറോ പണ്ട്ണ്ട് .
നടെത്തത്തെടെറ്റ്
പെർതേയാവുട്ടല
എക്കള കനംകെട്ടല്ണ്ടണ്ട്
കുഞ്ചത്ത ഒഞ്ചി പുത്തെങ്കിലും കിട്ട്താല്
എല്ലെത്ത ജേർക്ളകെളള ഒഞ്ചി
കുഞ്ചം മാട്ടൊളിയാണ്ട്ണ്ട്…
പരിഭാഷ
കാടിന്റെ വിത്ത്
വരൂ…,
നമുക്കിനി
കാട് തേടി നടക്കാം..
നടത്തത്തിനിടയിൽ
ഒരാൾ പറഞ്ഞു
ഞാനാണ് കാടിനെ
ആദ്യം കാണുന്നതെങ്കിൽ
അവിടെ എനിക്കൊരു വൻ മരമാവണം .
മറ്റൊരാൾ പറഞ്ഞു എന്നാൽ
എനിക്കതിൻറ ചില്ലയാവണം
എന്തെന്നാൽ കൂട് തീർക്കാൻ
ചില്ലതേടി കിളികളെത്തും
ഒരാൾ പറഞ്ഞു കിളികൾ
ഞാനാവാമെന്ന് .
എനിക്കൊരു അരുവിയാവണമെന്ന്
ഇടയ്ക്കാരോ പറഞ്ഞു..,
നടത്തത്തിനിടയിൽ
വെറുതെയാണെങ്കിലും
ഞങ്ങൾ സ്വപ്നം കാണാറുണ്ട്
കാടിന്റെ ഒരു വിത്തെങ്കിലുംകിട്ടിയാൽ
നാളെയുടെ മക്കൾക്കൊരു
കാട് തീർക്കാമായിരുന്നെന്ന്…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.