കോഴിക്കോട് : അത്തോളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ച കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിൽ 129 പോയിൻറ് നേടി എൽ.പി.-യു.പി വിഭാഗത്തിലും 449 പോയിൻറ് നേടി എച്ച്.എസ്.എസ് വിഭാഗത്തിലും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി, ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പതിമൂന്നാം തവണയും, യു പി വിഭാഗത്തിൽ തുടർച്ചയായ അഞ്ചാം തവണയുമാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ കിരീടം നില നിർത്തുന്നത്
എൽ.പി. വിഭാഗത്തിൽ കാപ്പാട് ഇലാഹിയയ്ക്കും, യു.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ തിരുവങ്ങൂരിനും ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊയിലാണ്ടി ഗവ. എം.വി.എച്ച്.എസിനുമാണ് ഒന്നാം സ്ഥാനം. കോതമംഗലം ജി.എൽ.പി, കൊയിലാണ്ടി ഗവ. ഗേൾസ് എച്ച്.എസ്.എസ്, കൊയിലാണ്ടി ഗവ. ബോയ്സ് വി.എച്ച്.എസ് എന്നിവരാണ് രണ്ടാം സ്ഥാനത്ത് . പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് എ.കെ ട്രോഫികൾ വിതരണം ചെയ്തു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സലാ വേലായുധൻ അദ്ധ്യക്ഷയായിരുന്നു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ശാലിനി ബാലകൃഷ്ണൻ, എ.എം വേലായുധൻ, മോഹനൻ വീര്‍വീട്ടിൽ, ഷീബാ രാമചന്ദ്രൻ, പ്രിന്‍സിപ്പൽ ആർ. ഇന്ദു, വടകര ഡി.ഇ.ഒ സദാനന്ദൻ മാണിയോത്ത്. എസ്. അനിൽകുമാർ, തഫ്സിജ മജീദ് എന്നിവർ സംസാരിച്ചു.
Narayanlal narayana and my class is +2 humantish and my school is good