കൊയിലാണ്ടി: പ്രളയക്കെടുതിയില്‍ ഉലഞ്ഞ കേരളത്തിന് കൈതാങ്ങാവാന്‍ ആഗസ്റ്റ് 30ന് കൊയിലാണ്ടി താലൂക്കിലെ മുഴുവന്‍ സ്വകാര്യ ബസുകളും കൈകോര്‍ക്കുന്നു. അന്നേ ദിവസത്തെ മുഴുവന്‍ വരുമാനവും തൊഴിലാളികളുടെ വേതനവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. കേരളത്തിന് വിവിധ തലങ്ങളില്‍ നിന്നും സഹായ ഹസ്തങ്ങള്‍ നീളുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കാവുന്നത് ചെയ്യാനൊരുങ്ങുകയാണ് ഒരു പറ്റം തൊഴിലാളികള്‍. താലൂക്കിലെ മുഴുവന്‍ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബസ് തൊഴിലാളികളും ഉടമകളും ഒറ്റക്കെട്ടായി തീരുമാനം കൈകൊള്ളുകയായിരുന്നു.