കോതമംഗലം KL-44 സര്‍ഗ്ഗവേദിയുടെ പ്രഥമ സംസ്ഥാനതല കവിത അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

0
169

കോതമംഗലം KL-44 സര്‍ഗ്ഗവേദിയുടെ പ്രഥമ സംസ്ഥാനതല കവിത അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും സുനില്‍ തിരുവാണിയൂര്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020 ജനുവരി മുതല്‍ 2023 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതസമാഹാരങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. തിരഞ്ഞെടുക്കുന്ന രണ്ട് സമാഹാരങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും പ്രശസ്തിപത്രവും നല്‍കുന്നതാണ്. പുസ്തകം അയക്കേണ്ട അവസാന തീയതി 2023 ആഗസ്റ്റ് 15. സമാഹാരത്തിന്റെ മൂന്ന് കോപ്പികള്‍ മുരളീധരന്‍ പുന്നേക്കാട്, സെക്രട്ടറി, KL-44സര്‍ഗ്ഗവേദി, ചേലാട് തപാല്‍, കോതമംഗലം, എറണാംകുളം-686681 എന്ന വിലാസത്തില്‍ അയക്കുക. 2023 ഒക്ടോബറില്‍ നടക്കുന്ന സര്‍ഗ്ഗവേദിയുടെ ഒന്നാം വാര്‍ഷിക പ്രോഗ്രാമില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here