കൂട്ടുകൂടാൻ പുസ്തകചങ്ങാതി

0
448
koottukoodan pusthakachangathi
koottukoodan pusthakachangathi

കോഴിക്കോട് നടക്കാവ് യു.ആർ.സി തല ‘കൂട്ടുകൂടാൻ പുസ്തകചങ്ങാതി’ പദ്ധതി എ.പ്രദീപ് കുമാർ എം.എൽ.എ  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ. അബ്ദുൾഹക്കീം പദ്ധതി വിശദീകരണം നടത്തി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വായനയുടെ വിസ്മയലോകത്തേക്ക് ആകർഷിക്കുവാൻ എസ്.എസ്.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാനതല പദ്ധതിയാണ് ‘കൂട്ടുകൂടാൻ പുസ്തകചങ്ങാതി’ വീടിൻറെ പരിമിതികൾക്കിടയിൽ ഒതുങ്ങി ജീവിക്കാൻ വിധിക്കപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വീട്ടിൽ സുസജ്ജമായ ഗ്രന്ഥാലയം ഒരുക്കുകയും അറിവിന്റെയും ആഹ്ലാദത്തിന്റെയും അനുഭവലോകം ഒരുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉദ്ഘാടനത്തിന്റെ ഭാഗമായി കലാ-കായിക-പ്രവൃത്തിപരിചയ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്യാൻവാസിൽ ചിത്രം വരച്ചു. വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ സമൂഹപട്ടംപറത്തൽ നടന്നു.

സിനിമാതാരം വിനോദ് കോവൂർ, അധ്യക്ഷൻ എം. രാധാകൃഷ്ണൻ മാസ്റ്റർ (കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ),  പി. ഓംകാരനാഥൻ ( യൂ ആർ സി നടക്കാവ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ) തുടങ്ങിയവർ സംസാരിച്ചു. യു.ആർ.സി ട്രെയിനർ ശ്രീ വി.ഹാരിഷ് നന്ദി പറഞ്ഞു.

[siteorigin_widget class=”SiteOrigin_Widget_Slider_Widget”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here