തിരുവരങ്ങിൽ നിന്നും തെരുവരങ്ങിലേക്കുള്ള വളർച്ച പോലെ തന്നെ സംഗീതത്തിൽ നിന്നും പാട്ടിലേക്കുള്ള വളർച്ചയും വലിയ സാംസ്കാരിക ഉന്നതി ആണെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണന്‍ നായർ.ഞെരളത്ത് കലാശ്രമം പാട്ടോളം കേരളസംഗീതോൽസവം ബ്രോഷർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ അക്കാദമികളിൽ കലാപ്രവർത്തകരുടെ കോൺടാക്റ്റ് ഡയറക്ടറി പോലും ഇല്ലാത്ത ഗൌരവമായ കാര്യം ഹരിഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചപ്പോൾ അക്കാദമിയുടെ ഈ കുറവ് അംഗീകരിക്കുകയും പാട്ടോളം അവസാനിച്ച ഉടൻ അടുത്ത കേളി മാസിക മലയാളപ്പാട്ടു സംസ്കൃതിക്കു മാത്രമുള്ള പ്രത്യേക പതിപ്പ് ആക്കുവാനും ഡയറക്ടറി രൂപീകരണമൃന്ന സ്വപ്നം സാക്ഷാൽക്കരിക്കാനും ശ്രമിക്കുമെന്നും സെക്രട്ടറി പ്രഖ്യാപിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ വി.വിമല ടീച്ചറും ജ്വാല സെക്രട്ടറി കെ.ടി.ജോർജും ചേർന്നു സ്വീകരിച്ചു. സതീഷ് കുമാർ, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവർ സംസാരിച്ചു.തങ്കമ്മയുടെ തുയിലുണർത്തോടെയാണ് പരിപാടി തുടങ്ങിയത്.
സംഗീതത്തിൽ നിന്നും പാട്ടിലേക്കുള്ള വളർച്ച വലിയ സാംസ്കാരിക ഉന്നതി -എൻ.രാധാകൃഷ്ണന്‍ നായർ
Published on