കൂട്

0
398

ചെറുതല്ലാത്ത ഷോട്ടുകൾ

സൂര്യ സുകൃതം

പുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ ‘കൂട്’ എന്നൊരു ഷോട്ട് ഫിലിമിൽ വിരൽ തടഞ്ഞു. കുറച്ച് ദിവസമായി ചില പ്രത്യേക കാരണങ്ങളാൽ വീട്ടിലെ പൂച്ച എന്റെ നിരീക്ഷണ വലയത്തിൽ ഉള്ളതിനാലോ എന്തോ ഈ ടൈറ്റിൽ കവറിലെ പൂച്ചക്കുട്ടി എന്നെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചു. ഒരു ഡയലോഗ് പോലുമില്ലാതെ ഒരേഴ് മിനിറ്റിൽ അത്രയേറെ ആഴമുള്ളൊരു വിഷയം (അല്ല, ഒന്നിലധികം) പറഞ്ഞ് വയ്ക്കുന്നൊരു നല്ല ഹ്രസ്വചിത്രം. കൂട് എന്ന വാക്കിന്റെ കേവലമായ അർത്ഥത്തിനപ്പുറത്തേക്കൊരു സൂചന കൂടി വായിച്ചെടുക്കാൻ കഴിയും ഈ ചിത്രത്തിൽ നിന്ന്. ഒരർത്ഥത്തിൽ മനുഷ്യരോരോരുത്തരും സ്വയം നിർമ്മിച്ച കൂടിനകത്ത് കഴിയുകയാണ് .

koodu

 

പലപ്പോഴും നമ്മൾ അടയ്ക്കപെടുന്ന കൂടുകളുടെ അഴികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഇരുമ്പിനാലോ മരത്തിനാലോ അല്ല, പക്ഷേ നമ്മുടെ തന്നെ ചിന്തകളാൽ ആണ്. അതിനാൽ തന്നെ അവ ഭേദിച്ച് വെളിച്ചം കാണുക തീർത്തും ലളിതവുമാണ്. ഈ ചിത്രത്തിനൊടുവിൽ പറഞ്ഞ പോലെ “Anything is possible if you have the right people there to support you”.

ഈ ഹ്രസ്വചിത്രത്തിന്റെ വിഷയം കീറിമുറിച്ചപഗ്രഥനം ചെയ്ത് അതിന്റെ അനുഭവസുഖം റദ്ദ് ചെയ്യാനിവിടെ ഉദ്ദേശമില്ല. പക്ഷേ ഒന്ന് പറയാം. പൂച്ചയടക്കം മൂന്നേ മൂന്ന് പേർ മാത്രമാണ് ഇതിലഭിനയിച്ചത്. മിറ്റി പൂച്ചയും, ബാലതാരം സുദർശന അനൂപും , അഭിജിത്ത് അശോക് എന്ന പുതുമുഖ അഭിനേതാവും തമ്മിൽ നടന്ന മിനിറ്റുകൾ മാത്രം ദൈർഘ്യം വരുന്ന ഒരസാധ്യ അഭിനയ മത്സരം കൂടിയാണീ ചിത്രം. സംശയം വേണ്ട ഒന്നാം സ്ഥാനം പൂച്ച കുട്ടിക്ക് തന്നെ.

sudarshana-anoop

പറഞ്ഞാ മനസ്സിലാവുന്ന മനുഷ്യൻമാരെ തന്നെ ഒരു ഷോട്ടിനു വേണ്ടി ഒരുക്കിയെടുക്കാൻ കഷ്ടപ്പെടുന്ന സംവിധായകരുടെ അവസ്ഥ കേട്ടിട്ടുണ്ട് അപ്പോഴാണ് ഒരു പൂച്ചക്കുട്ടിയുടെ വികാരവിചാരങ്ങൾ ഭംഗിയായ് ഒരൽപം പോലും അഡ്ജസ്റ്റ്മന്റില്ലാതെ പകർത്തി വച്ചിവിടെ സംവിധായകൻ വിഷ്ണു ആർ മേനോനും, ഛായാഗ്രാഹകൻ (DOP) വിഷ്ണു മോഹനും കയ്യടി നേടിയിരിക്കുന്നത്. അത്ര മെരുക്കമില്ലാത്തൊരു കഥാപാത്രത്തെ ചിത്രീകരിക്കുമ്പോഴുമിത്ര വൃത്തിയുള്ള ഫ്രേമുകൾ പാലിക്കാനുമവർക്ക് കഴിഞ്ഞിട്ടുണ്ട്. സെക്കന്റുകൾ മാത്രം ദൈർഘ്യള്ളൊരു ക്ലോസപ്പ് ഷോട്ടിലെ അഭിനയമൊന്നു കൊണ്ട് മാത്രം ഈ ചിത്രത്തിലെ അഭിജിത്ത് അശോകൻ നല്ല നടൻമാരെ തിരയുന്ന സിനിമാ സംവിധായകരാലോ മറ്റണിയറപ്രവർത്തകരാലോ ശ്രദ്ധിക്കപ്പെടാനിടയുണ്ട്.

abijith-asok

പിന്നെ ബാക്ക് ഗ്രൗണ്ട് സ്കോർ ഇത്ര വൃത്തിയിലും അളവിലും, ദൃശ്യത്തോട് ഇഴുകി ചേരും വിധം  മാന്യമായും ഉപയോഗിച്ചത് പ്രശസ്ത പിന്നണി ഗായിക   മധുവന്തി നാരായൺ ആണ്.

ആകെ മൊത്തം എഴു മിനിറ്റുകൊണ്ടെഴുപത് മിനിറ്റെന്നെക്കൊണ്ട് ചിന്തിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്ത ഈ ചിത്രത്തെ ഞാൻ ചെറുതല്ലാത്ത ഷോട്ടിന്റെ വായനക്കാർക്കായ് നിർദ്ദേശിക്കുന്നു.

Written and Directed by: Vishnu R Menon
Creative Director: Abijith Asokan
Produced by: Abijith Asokan, Vishnu Mohan, Sanoop Balakrishnan
DOP: Vishnu Mohan
Second Unit Camera and Gimbal: Sanoop Balakrishnan
Cat Trainer: Sreejith P V
Chief Associate Director: Vinu Nediyampurathu
Editor: Arun Raghav
Music: Madhuvanthi Narayan
Sound Design and Final Mixing: SYNC CINEMA
DI: M R Vipin
Assistant Directors: Vishnu Lal, Sajan Soman, Aswin Jayalakshmi Ravindran, Anoy
Camera Assistants: Anandu Manohar, Arun Abraham K
Posters and Designs: Rajeev Raghavan

 

LEAVE A REPLY

Please enter your comment!
Please enter your name here