ഫ്രീലാൻസ് ആർട്ടിസ്റ്റ് | പയ്യന്നൂർ
1977 മേയ് ഇരുപതിന് കണ്ണൂർ പയ്യന്നൂരിനടുത്ത് പെരുന്തട്ട എന്ന ഗ്രാമത്തിൽ പരേതനായ കരുണാകരന്റെയും കല്യാണിയുടെയും മകനായി ജനനം.
മാതമംഗലം ഹൈസ്കൂളിൽ പത്താംതരം വരെ പ്രാഥമിക വിദ്യാഭ്യാസം. ശേഷം മാഹി കലാഗ്രാമത്തിൽ ചിത്രകല അഭ്യസിച്ചു. ഒരുവർഷം തികയുന്നതിനു മുമ്പ് ജീവിത പ്രാരാബ്ധങ്ങളുമായി ഗൾഫിലേക്ക് പോയി. ആറു വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയ തമ്പാൻ കല ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്തു. ഇപ്പോൾ ഫ്രീലാൻസ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു.
ആക്രിലിക് ആണ് പ്രിയപ്പെട്ട മീഡിയം. ഓയിൽ പെന്റിങ്ങും വാട്ടർ കളറും പരീക്ഷിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ് കാലത്ത് വരയ്ക്കുന്ന ചിത്രങ്ങൾ ചേർത്ത് ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഭാര്യ ലസിന, മക്കൾ സൂര്യകിരണ്, ഋതുവേദ.
ഫോൺ : +918075248105
സൃഷ്ടികൾ