കടലിന്റെ മക്കളുടെ കൂടെ ഒരു രാത്രി കടൽക്കരയിലെ കാറ്റും കൊണ്ട് ,കട്ടനുമടിച്ച് കോഴിക്കോട്ടെ കലാരൂപമായ കോൽക്കളി കണ്ടിരിക്കാം
കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ ഐ ലാബ് വർഷത്തിലും സംഘടിപ്പിച്ചു വരുന്ന പഞ്ഞിമിട്ടായി വാർഷികദിനത്തിന്റെ ഭാഗമായി കോൽക്കളി രാവ് സംഘടിപ്പിക്കുന്നു. കോഴിക്കോട്ടെ പയ്യാനക്കൽ ബീച്ചിൽ വെച്ച ഏപ്രിൽ 25 നാണ് കോൽക്കളി രാവ് അരങ്ങേറുക.പ്രവേശനം സൗജന്യമാണ്. കൂടാതെ ഐലാബ് കുട്ടികൾക്കായി നിർമിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. 2016 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ച് വിദ്യാഭ്യാസ-സാംസകാരിക മേഖലയിൽ സജീവമായി പ്രവർത്തിച്ച് വരുന്ന സംഘടനയാണ് ഐ ലാബ്