കൊച്ചുപ്രേമൻ അന്തരിച്ചു

0
250

മലയാളസിനിമയിലെ മുതിർന്ന അഭിനേതാക്കളിലൊരാളായ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 250-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച കൊച്ചുപ്രേമൻ, ടെലി സീരിയൽ രംഗത്തും സജീവമായിരുന്നു. കെ.എസ് പ്രേംകുമാറെന്നാണ് യഥാർത്ഥനാമം.

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിലെ പേയാട് ഗ്രാമത്തിൽ, ശിവരാമശാസ്ത്രികളുടെയും കമലത്തിന്റെയും മകനായായിരുന്നു ജനനം. പേയാട് ഗവണ്മെന്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം.ജി കോളേജിൽ നിന്നും ബിരുദമെടുത്ത കൊച്ചുപ്രേമൻ, നാടകത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കെത്തിയത്. 1979 ൽ പുറത്തിറങ്ങിയ ഏഴുനിറങ്ങളാണ് അരങ്ങേറ്റചിത്രം.രാജസേനൻ സംവിധാനം ചെയ്ത എട്ടോളം ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച കൊച്ചുപ്രേമൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, തിളക്കം, പട്ടാഭിഷേകം, കഥാനായകൻ, കല്യാണരാമൻ, ഒരു സ്‌മോൾ ഫാമിലി തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ചിരപരിചിതനാണ്. സീരിയൽ താരം ഗിരിജയാണ് ഭാര്യ, മകൻ : ഹരികൃഷ്ണൻ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here