കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു

0
168
klf2020

കോഴിക്കോട്: നാല് പകലിരവുകള്‍ കോഴിക്കോടിനെ സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഇന്ന് വൈകിട്ട് നടന്ന സമാപന സമ്മേളനം ജെ.സി.ബി പുരസ്‌കാര ജേതാവും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനുമായ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.എ.പ്രദീപ്കുമാര്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2020 കെ.എല്‍.എഫ് അവലോകനം രവി ഡി സി നിര്‍വഹിച്ചു. 2021ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രഖ്യാപനം ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ നടത്തി.ബാബു പറശ്ശേരി, എം.രാധാകൃഷ്ണന്‍, ബാബുരാജ്, തോമസ് മാത്യു,വി.വേണു ഐഎഎസ്, പി. ബാലകിരണ്‍ ഐഎഎസ്, എ.വി.ജോര്‍ജ്ജ് ഐപിഎസ്,അശ്വിനി പ്രതാപ്,ഷാജഹാന്‍ മാടമ്പാട് എന്നിവര്‍ പ്രഭാഷണം നടത്തി.
റിയാസ് കോമു, Ar. വിനോദ് സിറിയക്, ഹെമാലി സോധി, എ.കെ.അബ്ദുല്‍ ഹക്കീം, കെ.വി.ശശി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

2021ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here