KLF: അരുന്ധതി റോയ്, റോമില താപ്പര്‍, ഗീത ഹരിഹരന്‍, എം. ടി…. ആദ്യദിന അതിഥികള്‍ ഇവരാണ്

3
846

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. വ്യാഴം രാവിലെ 9.30 ന് തുടങ്ങുന്ന മേളയുടെ ഔദ്യോഗിക ഉല്‍ഘാടനം വൈകിട്ട് 5.30 നാണ്. എം.ടി വാസുദേവന്‍ നായരാണ് ഉല്‍ഘാടനം നിര്‍വഹിക്കുന്നത്. മേള ഡയരക്റ്റര്‍ സച്ചിദാനന്ദന്‍, സംഘാടക സമിതി ചെയര്‍മാന്‍ എ.പ്രദീപ് കുമാര്‍ MLA, റോമിലാ താപ്പര്‍, അരുന്ധതി റോയ്, ഐറിഷ് അംബാസിഡര്‍ ബ്രയാന്‍ മെക് എല്‍ദുഫ്, ജപ്പാന്‍, നോര്‍വെ അംബാസിഡര്‍മാര്‍, ജില്ല കലക്ടര്‍ യു.വി ജോസ് തുടങ്ങി പ്രമുഖര്‍ ഉത്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

അക്ഷരം, എഴുത്തോല, തൂലിക, വാക്ക് വെള്ളിത്തിര ആസ്പിന്‍ തുടങ്ങി ആറു വേദികളിലായി ആണ് പരിപാടി. ‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസം’ എന്നതാണ് ആദ്യ സെഷന്‍. രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടിയില്‍ കെ.ജയകുമാര്‍, ബി.എസ് വാരിയര്‍ ബി. അശോക്‌ IAS തുടങ്ങിയവര്‍ പങ്കെടുക്കും.

അരുന്ധതി റോയ് ആദ്യമായാണ് ഒരു സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുണ്ട്. റോമില താപ്പര്‍, ഗീത ഹരിഹരന്‍, ആനന്ദ്, ടി. പദ്മനാഭന്‍, ടി.പി രാജീവന്‍, കെ.പി രാമനുണ്ണി, അംബിക സുതന്‍ മങ്ങാട്, ഉണ്ണി. ആര്‍, എം, എന്‍ കാരശ്ശേരി, പന്ന്യന്‍ രവീന്ദ്രന്‍, താഹ മടായി, കെ. വി മോഹന്‍ കുമാര്‍, കെ. പി സുധീര, വി. മധുസൂധനന്‍ നായര്‍, പി.കെ ജയലക്ഷ്മി, കെ. ആര്‍ മീര, റഫീഖ് അഹമദ്, വി. ടി മുരളി, മുരുകന്‍ കാട്ടാകട, അനില്‍ പനച്ചൂരാന്‍, പട്ടണം റഷീദ്, വി .പി റജീന, ബി. അരുന്ധതി, എം. ജി.എസ്, ഡോ: രാജന്‍ കുരിക്കള്‍, ആര്‍ടിസ്റ്റ് നമ്പൂതിരി തുടങ്ങിയര്‍ ആണ് ആദ്യ ദിനത്തിലെ പ്രമുഖ അതിഥികള്‍.

ഇത് കൂടാതെ വലിയൊരു കവി നിര തന്നെ ആദ്യ ദിനം ആകര്‍ഷണീയം ആക്കുന്നു. വൈകിട്ട് ഏഴു മുതല്‍ നടക്കുന്ന കവിയരങ്ങില്‍ വി.ജി തമ്പി, വീരാന്‍കുട്ടി, സോമന്‍ കടലൂര്‍, കെ. ടി സൂപ്പി തുടങ്ങി 26 ഓളം കവികള്‍ പങ്കെടുക്കുന്നു.

രാത്രി എട്ടു മണിക്ക് റഷ്യന്‍ ലാരിസ ഡാന്‍സ് ഷോ നടക്കുന്നു. ലെവിയാതന്‍, നിഷാദം, വെല്‍വെറ്റ് റെവലൂഷ്യന്‍, ഏദന്‍- ഗാര്‍ഡന്‍ ഓഫ് ഡിസൈര്‍ എന്നീ നാല് സിനിമകള്‍ ആണ് ആദ്യ ദിനം ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബീന പോള്‍ ആണ് ഫിലിം ഫെസ്റ്റ് ക്യുരേറ്റര്‍.

ആദ്യ ദിന പ്രോഗ്രാം നോട്ടീസ് ഇവിടെ വായിക്കാം

 

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here