ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ‘ഔട്ട് ലുക്ക്’ സീനിയര്‍ എഡിറ്റര്‍ കെ കെ ഷാഹിനയ്ക്ക്. അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് കെ കെ ഷാഹിന. നിക ഗ്വറാമിയ(ജോര്‍ജിയ), മരിയ തെരേസ മൊണ്ടാന(മെക്‌സിക്കോ), ഫെര്‍ഡിനാന്‍ഡ് അയിറ്റെ(ടോഗോ) എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍.
അന്താരാഷ്ട്രതലത്തില്‍ ഭരണകൂട മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലുകളെയും എതിരിട്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ ആദരിക്കാന്‍ 1996ലാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ബംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷിമൊഴി പൊലീസ് വളച്ചൊടിച്ചെന്ന റിപ്പോര്‍ട്ടിന് ഷാഹിനയ്ക്കുമേല്‍ യുഎപിഎ ചുമത്തിയിരുന്നു.
യൂസഫ് ജമീല്‍(1996), മാലിനി സുബ്രഹ്‌മണ്യന്‍(2016), നേഹ ദീക്ഷിത്(2019) എന്നിവരാണ് ഇന്ത്യയില്‍ നിന്ന് ഇതുവരെ പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ചവര്‍.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല