ചലച്ചിത്രോത്സവം ഇന്നുമുതല്‍

0
110

വടക്കാഞ്ചേരി: സ്പന്ദനം വടക്കാഞ്ചേരി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ഒമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് ഓട്ടുപാറ ന്യൂരാഗം തിയറ്ററില്‍ ഇന്നസെന്റ് നഗറില്‍ തുടക്കമാവും. വൈകീട്ട് 5.30ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ മുഖ്യാതിഥിയാവും.

വിവിധ ഭാഷകളിലെ 25 ഫീച്ചര്‍ ഫിലിമുകളുടെ പ്രദര്‍ശനവും ഫോര്‍ട്ട് ഫിലിം മത്സരവും ഓപ്പണ്‍ ഫോറങ്ങളും മേളയില്‍ സംഘടിപ്പിക്കും. ദിവസേന അഞ്ചു സിനിമ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനം.

30ന് രാവിലെ 10നും 11നും ‘ക്രിയേഷന്‍’, ‘മാസ്റ്റര്‍’ എന്നീ ഇംഗ്ലീഷ് സിനിമകളും പകല്‍ മൂന്നിന് തമിഴ് ചിത്രം ‘വിടുതലൈ’, വൈകീട്ട് 6.30ന് ’19(1)(a)’, രാത്രി 8.30ന് ‘പുലിയാട്ടം’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here