കെവിന്‍ വധക്കേസ് സിനിമയാക്കുന്നു

0
136

കെവിന്‍ വധക്കേസ് സിനിമയാക്കുന്നു. കേരളം ഞെട്ടലലോടെ കേട്ട ദുരഭിമാനക്കൊലപാതകമായിരുന്നു കെവിന്‍ വധക്കേസ്. ‘ഒരു ദുരഭിമാനക്കൊല’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജോ മാത്യുവാണ്.

ഇന്‍സ്പയര്‍ സിനിമ കമ്പനിയുടെ ബാനറില്‍ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് അഭിനേതാക്കള്‍. രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. സംഗീത സംവിധായകനായി നടന്‍ അശോകന്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here